ശതാബ്ദി ട്രെയിനില്‍ ഇനി ഷോപ്പിങ് സൗകര്യവും

ആഢംബര ഉല്‌പന്നങ്ങളായിരിക്കും ശതാബ്‌ഗിയിലെ ഷോപ്പിങ് ലിസ്റ്റില്‍ ഉള്‍പ്പെടുക. പെര്‍ഫ്യൂം, സൗന്ദര്യ വര്‍ദ്ധക വസ്‌തുക്കളും, ബാഗ്, വാച്ച്, ആഭരണങ്ങള്‍, ഗിഫ്‌റ്റുകള്‍ തുടങ്ങിയവ ഇനി ശതാബ്ദി ട്രെയിനുകളില്‍ വാങ്ങാന്‍ കിട്ടും. എക്‌സിക്യൂട്ടീവ് ക്ലാസുകളിലും, ചെയര്‍ കാറുകളിലും ആയിരിക്കും ഇവ വാങ്ങിക്കാനുള്ള ഷോപ്പിങ് സൗകര്യം ഒരുക്കുക.
ചോക്ലേറ്റുകള്‍ വഹിച്ചു കൊണ്ടുള്ള രണ്ട് ട്രോളികള്‍ ട്രെയിനില്‍ ഉടനീളം സഞ്ചരിച്ചു കൊണ്ടിരിക്കും. കൂടാതെ ഇടക്കിടെ ഓരോ കമ്പാര്‍ട്ട്‌മെന്റുകലും ശുചിയാക്കി കൊണ്ടിരിക്കും.
ശതാബ്ദി ട്രെയിനുകളിലെ ഈ പുതിയ സൗകര്യങ്ങള്‍ ആദ്യം പരീക്ഷണാര്‍ത്ഥം ആരംഭിക്കുക ഭോപ്പാല്‍ ശതാബ്ദിയില്‍ ആയിരിക്കും. ഇക്കാര്യം ഒരു സ്ഥാപനത്തെ ഏല്‍പിച്ചിരിക്കുകയായിരുന്നു.
എന്നാല്‍ ചോക്ലേറ്റ് ട്രോളികള്‍ എല്ലാ ശതാബ്ദി ട്രെയിനുകളിലും പരീക്ഷിക്കുന്നതായിരിക്കും. ഒരു മാസക്കാലം കൊണ്ട് യാത്രക്കാരില്‍ നിന്നും ഈ പരിഷ്‌കരണങ്ങള്‍ക്ക് മികച്ച പ്രതികരണം ലഭിക്കുകയാണെങ്കില്‍ ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികളുമായി മുന്നോട്ട് പോവാനാണ് അധികൃതരുടെ തീരുമാനം.
ഇങ്ങനെ ട്രെയിനില്‍ ഷോപ്പിങ് നടത്തി ലഭിക്കുന്ന ലാഭത്തിന്റെ 12 ശതമാനം റയില്‍വെയ്‌ക്ക് ലഭിക്കും.












Click it and Unblock the Notifications