പീഡനം:റാണിയുടെ സഹോദരന്‍ അറസ്‌റ്റില്‍

ഒരു പുതുമുഖ ടെലിവിഷന്‍ നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജ മുഖര്‍ജിയ അറസ്റ്റ് ചെയ്‌തിരിക്കുന്നത്. ഞായറാഴ്‌ചയാണ് അറസ്റ്റ് നടന്നത്. നിരവധി ടിവി സീരിയലുകളും സിനിമകളും സംവിധാനം ചെയ്‌തിട്ടുണ്ട് രാജ.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് വൈദ്യ പരിശോധന നടത്തിയ ശേഷം ആണ് രാജയെ പൊലീസ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. പരാതി നല്‍കിയ നടി രാജയെ ഒരു തിരക്കഥ വായിച്ചു കേള്‍പ്പിക്കാന്‍ വന്നപ്പോള്‍ രാജ കാറില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി.
354ാം വകുപ്പിലാണ് രാജയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
അയ്യയുടെ പരാജയത്തിനൊപ്പം സഹോദരന്‍ പീഡന കേസില്‍ അകത്താവുക കൂടി ചെയ്‌തതോടെ റാണി അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
അയ്യ കാണാന്‍ തിയറ്ററില്‍ എത്തിയവരെല്ലാം അയ്യട എന്നായി എന്നാണ് സിനിമയെ കുറിച്ചുള്ള റിപ്പോര്‍ട്ട്. ബോളിവുഡ് റാണിയേക്കാളും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാന്‍ മലയാളത്തിന്റെ പൃഥിരാജിന് ആയി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications