Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന്റെ അഭിമാനം പണയപ്പെടുത്തില്ല

Chennithala,
തൊടുപുഴ: കോണ്‍ഗ്രസിന്റെ അഭിമാനം പണയപ്പെടുത്തി മുന്നോട്ട് പോകാന്‍ ആരെയും അനുവദിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. കണ്ണിലെ കൃഷ്ണമണി പോലെ കോണ്‍ഗ്രസ് പാര്‍ട്ടി കരുതുന്ന ഈ സര്‍ക്കാരിനെ തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ എതിര്‍ത്തു തോല്‍പ്പിക്കും. കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയാണ് നല്‍കുന്നത്. മുന്നണിയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളെ എതിര്‍ക്കും. കോണ്‍ഗ്രസിന് വല്യേട്ടന്‍ മനോഭാവമില്ലെന്നും ചെന്നിത്തല പറഞ്ഞു.

എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെപിസിസി പ്രസിഡന്റ്. പാചക വാതക ക്ഷാമവും വിലകയറ്റവും സംബന്ധിച്ച കാര്യങ്ങള്‍ ജനങ്ങള്‍ തെറ്റായാണ് മനസ്സിലാക്കുന്നത്. അന്താരാഷ്ട്ര രംഗത്തുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിമൂലം സര്‍ക്കാരിനു മുന്നോട്ടു പോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതിനാലാണ് പാചകവാതകമുള്‍പ്പെടെയുള്ളവയുടെ വില കൂട്ടിയത്.

പെന്‍ഷന്‍ പ്രായം കൂട്ടാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. തൊഴില്‍രഹിതരായ ലക്ഷക്കണക്കിന് യുവാക്കളെ കണ്ടില്ലെന്ന് നടിക്കാനാന്‍ സര്‍ക്കാരിന് കഴിയില്ല. അതേസമയം പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ന്യായമാണെന്നും ചെന്നിത്തല പറഞ്ഞു. ജീവനക്കാരുമായി ആലോചിക്കാതെ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കില്ലെന്നും കെപിസിസി പ്രസിഡന്റ് അറിയിച്ചു. കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍, മന്ത്രി പി.ജെ. ജോസഫ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+