വിളപ്പില്‍ശാലയില്‍ അനിശ്ചതകാല ഹര്‍ത്താല്‍

വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശോഭന കുമാരിയുടെ നിരാഹാര സത്യഗ്രഹം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. പ്രശ്‌നപരിഹാരത്തിനു ചൊവ്വാഴ്ച വിളിച്ചിരിക്കുന്ന സര്‍വകക്ഷി യോഗത്തെ സംബന്ധിച്ച് സമരസമിതി പ്രവര്‍ത്തകര്‍ക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും മാധ്യമങ്ങളിലൂടെ മാത്രമാണ് ഇക്കാര്യം അറിഞ്ഞതെന്നും ശോഭനകുമാരി പറഞ്ഞു.
രണ്ടു മാസം മുന്‍പു പരസ്യമായി കൊണ്ടുവന്നപ്പോള്‍ ശക്തമായ പ്രതിരോധമുയര്‍ത്തി നാട്ടുകാര്‍ തടഞ്ഞിട്ട മലിനജല സംസ്‌കരണ യന്ത്രോപകരണങ്ങള്‍ അര്‍ധരാത്രിയില്‍ വന്‍ പൊലീസ് സന്നാഹത്തോടെ രഹസ്യമായി വിളപ്പില്‍ശാലയിലെ മാലിന്യ സംസ്‌കരണശാലയില്‍ എത്തിച്ചതാണ് പ്രദേശത്ത് വീണ്ടും സംഘര്‍ഷം ഉടലെടുക്കാന്‍ കാരണം.
ലീച്ചേറ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റുപകരണങ്ങള്‍ രാത്രിയില്‍ എത്തിച്ചതിലൂടെ വിളപ്പില്‍ശാല ഫാക്ടറി പൂട്ടാനാകില്ല എന്ന സൂചനയാണ് സര്‍ക്കാര്‍ നല്‍കുന്നത്.പ്ലാന്റിന്റെ പണി പൂര്‍ത്തീകരിച്ചാല്‍ ഏതുനിമിഷവും ചവര്‍ ലോറികളിവിടെയെത്തും.
നിയമം അനുശാസിക്കുന്ന വഴിയിലൂടെ മാത്രമേ മുന്നോട്ടുള്ളൂവെന്ന് സര്‍ക്കാര്‍ പറയുന്നു. പ്രാകൃതമായ രീതിയില്‍ ഇനി അവിടെ മാലിന്യം സംസ്‌കരിക്കില്ലെന്നും സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു, എന്നാല്‍ ചവര്‍ഫാക്ടറി പൂട്ടുന്നതില്‍ കുറഞ്ഞ് ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.












Click it and Unblock the Notifications