കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സജീവ് നായര്‍ക്ക് ഉന്നതബന്ധങ്ങള്‍?

  • By Super
Google Oneindia Malayalam News

മണിചെയിന്‍ തട്ടിപ്പിലൂടെ കോടികള്‍ സ്വന്തമാക്കിയെന്ന ആരോപണത്തിന് വിധേയനായ സജീവ് നായരുടെ മൊണാവിയുടെ ഓഫിസില്‍ നടത്തിയ പരിശോധനയില്‍ അന്വേഷണസംഘത്തിന് സ്ഥാപനത്തിന്റെ കേരള ചീഫ് സജീവ് നായരുടെ ഉന്നതതലബന്ധങ്ങള്‍ വ്യക്തമാകുന്ന ഒട്ടേറെ രേഖകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. ഇത്തരം ബന്ധങ്ങള്‍ വ്യവസ്ഥാപിതമല്ലാത്ത ബിസിനസ് നടത്തിപ്പിനായ് ഇദ്ദേഹം ഉപയോഗിച്ചോ യെന്നാണ് അന്വേഷണ സംഘം പരിശോധിയ്ക്കുന്നത്.

പൊതുവിപണിയില്‍ 50 രൂപ മാത്രം വിലവരുന്ന അക്കായ് ബറി ജ്യൂസിന് അമൂല്യ ശക്തികളുണ്ടെന്ന് പ്രചരിപ്പിച്ച് 2050രൂപയ്ക്കാണ് മൊണാവി വില്‍പ്പന നടത്തിയിരുന്നതെന്നും ഇതുവഴി സജീവ് നായര്‍ കേരളത്തില്‍ നിന്നു മാത്രം 12 കോടി രൂപ സ്വന്തമാക്കിയെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.

ആംവെ വിട്ട സജീവ് നായര്‍ മൊണാവിയില്‍ ബ്ലാക്ക് ഡയമണ്ട് എന്ന ഉന്നത സ്ഥാനത്തിരുന്ന് കുറഞ്ഞ വിലയുള്ള ഉല്പന്നം വന്‍ വിലയ്ക്ക് വില്‍ക്കുന്ന തന്ത്രം ആസൂത്രണം ചെയ്ത് നടപ്പാക്കിയതായാണ് ക്രൈംബ്രാഞ്ച് വിശ്വസിയ്ക്കുന്നത്.

ഭാര്യ ബിന്ദുവും ഇയാള്‍ക്കൊപ്പം മൊണാവി ബിസിനസ്സില്‍ സജീവമായിരുന്നു. സജീവ് നായര്‍, ഭാര്യ ബിന്ദു എന്നിവരുടെ മറ്റ് ധനകാര്യ ഇടപാടുകള്‍, വ്യത്യസ്ഥ രംഗങ്ങളിലുള്ള നിക്ഷേപങ്ങള്‍ എന്നിവയും അന്വേഷണ ഏജന്‍സികള്‍ പരിശോധിയ്ക്കുന്നുണ്ട്. ഈ പരിശോധനയില്‍ ഇവര്‍ക്ക് മൂന്നാര്‍, വയനാട്, എറണാകുളം എന്നിവിടങ്ങളില്‍ ടൂറിസ്റ്റ് റിസോര്‍ട്ടുകളും വില്ലകളും ഉള്ളതായി കണ്ടെത്തിയിട്ടുണ്ടത്രെ. എന്നാല്‍ ഇത് വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളില്‍ കൂടി അല്ല നേടിയതെന്ന് തെളിയിയ്ക്കാനാവുമോയെന്നതാണ് അന്വേഷണ എജന്‍സികള്‍ നോക്കുന്നത്.

മൊണാവിയുടെ ഇടപാടുകള്‍ വിവാദമായതോടെ സജീവ് നായര്‍ അറസ്റ്റിലായി. പക്ഷേ, ഒളിവില്‍ പോയ ഭാര്യ ബിന്ദുവിനെ കണ്ടെത്താന്‍ അന്വേഷണ സംഘങ്ങള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ അധികാരകേന്ദ്രങ്ങളുമായും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖന്മാരുമായും ബന്ധം സ്ഥാപിക്കുകയും അത് ഉല്പന്ന വിപണനത്തിനായി ഉപയോഗിക്കുകയുമായിരുന്നു സജീവ് നായരുടെ തന്ത്രം.

ഇതുവഴി കേന്ദ്രസംസ്ഥാന മന്ത്രിമാരുമായും അടുത്ത ബന്ധം ഇയാള്‍ സ്ഥാപിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ ബാബു, കേന്ദ്രമന്ത്രി കെവി തോമസ്, ഗാനഗന്ധര്‍വന്‍ യേശുദാസ്, നടന്‍ മോഹന്‍ലാല്‍, സംഗീതസംവിധായകന്‍ വി ദക്ഷിണാമൂര്‍ത്തി എന്നിവര്‍ക്കൊപ്പം വിവിധ ചടങ്ങുകകളില്‍ പങ്കെടുത്തിരുന്ന ഫോട്ടോകള്‍ ഫേസ്ബുക്ക് വഴി വ്യാപകമായി ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. മൊണാവി തട്ടിപ്പ് വിവാദമായി തുടങ്ങിയപ്പോഴാണ് ആ ഫോട്ടോകള്‍ സജീവ് നായര്‍ നീക്കം ചെയ്തത്. കേരളത്തിലെ ഏറ്റവും മികച്ച ബിസിനസ് സംരംഭകനുള്ള ഇന്ത്യടുഡേ ബിസിനസ്സ് വിസാര്‍ഡ് മുഖ്യമന്ത്രി സജീവ് നായര്‍ക്ക് നല്‍കുന്നതാണ് ഒരു ഫോട്ടോ. എക്‌സൈസ് മന്ത്രി കെ ബാബുവും ആ ഫോട്ടോയിലുണ്ട്.

ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ ഓഫ് കേരളയുടെ വാര്‍ഷികാഘോഷ ചടങ്ങില്‍ പ്രഫ. കെവി തോമസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം വേദി പങ്കിടുന്നതാണ് മറ്റൊരു ഫോട്ടോ.

സജീവ് നായരുടെ പുസ്തകം മോഹന്‍ലാല്‍ പ്രകാശനം ചെയ്യുന്നതും യേശുദാസ് പുസ്തകം വായിക്കുന്നതും മറ്റൊരു ഫോട്ടോയില്‍ കാണാം. സജീവ് നായര്‍, ഭാര്യ ബിന്ദു എന്നിവര്‍ വി ദക്ഷിണാമൂര്‍ത്തിയെ സന്ദര്‍ശിക്കുന്നതാണ് മറ്റൊരു ചിത്രം. സമൂഹത്തിലെ ഉന്നത സ്ഥാനീയരെ ഈ വിധത്തില്‍ അവര്‍ പോലും അറിയാതെ തന്റെ ബിസിനസ്സിനായി ഉപയോഗിക്കുകയായിരുന്നു സജീവ് നായര്‍ ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം.

ഈ വിധത്തില്‍ രാഷ്ട്രീയ അധികാരകേന്ദ്രങ്ങളുമായുള്ള ബന്ധം മൊണാവി വ്യാപാരത്തില്‍ മാത്രമല്ല, മൂന്നാറിലെ തര്‍ക്കഭൂമിയില്‍ റിസോര്‍ട്ട് പണിയുന്നതിനുവരെ ഉപയോഗിച്ചിട്ടുണ്ടെന്നും അതിന് സജീവ് നായരെ സഹായിച്ച റവന്യു ഉദ്യോഗസ്ഥന്മാരിലേക്കും അന്വേഷണം നീങ്ങുമെന്നാണ് സൂചന.

കേരളത്തിലെ ഏറ്റവും മികച്ച ബിസിനസ് സംരംഭകനുള്ള ഇന്ത്യടുഡേ ബിസിനസ്സ് വിസാര്‍ഡ് മുഖ്യമന്ത്രി സജീവ് നായര്‍ക്ക് നല്‍കുന്നതാണ് ഒരു ഫോട്ടോ. എക്‌സൈസ് മന്ത്രി കെ ബാബുവും ആ ഫോട്ടോയിലുണ്ട്.

ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ ഓഫ് കേരളയുടെ വാര്‍ഷികാഘോഷ ചടങ്ങില്‍, കേന്ദ്രമന്ത്രി കെവി തോമസ് അരികെ

ഭാര്യ ബിന്ദു, ബിസിനസ്സില്‍ സജീവ് നായര്‍ക്കൊപ്പം ഇവരുടെ പങ്കാളിയായിരുന്നു

സജീവ് നായരുടെ പുസ്തകംസൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ പ്രകാശനം ചെയ്യുന്നു

English summary
A team of the Crime Branch (Economic Offences Wing) units from Kozhikode and Palakkad on Saturday conducted raid on the house of MonaVie company’s state chief Sajeev N Nair at Ma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X