• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അനന്തപുരിയുടെ നിധി സാമ്രാജ്യം

  • By Ajith Babu

നിധിയൊളിഞ്ഞിരുന്ന അനന്തപദ്മനാഭന്റെ നിലവറകള്‍ തുറന്നപ്പോള്‍ ഈ ലോകം അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിച്ചുപോയി. ഏതാനും ദിനരാത്രങ്ങള്‍ കൊണ്ട് പ്രശസ്തിയുടെ കാര്യത്തിലും സമ്പത്തിന്റെ കാര്യത്തിലും ഇന്ത്യയിലെ ഒന്നാമത്തെ ക്ഷേത്രങ്ങളിലൊന്നായി ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം മാറി.

ലോക മാധ്യമങ്ങള്‍ വരെ ചര്‍ച്ചയായ ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തെപ്പറ്റി പലതരം ഐതീഹ്യങ്ങള്‍ പ്രചരിയ്ക്കുന്നുണ്ട്. തുളു സന്യാസിയായ ദിവാകര മുനിയാണ് ഇവിടുത്തെ വിഷ്ണു പ്രതിഷ്ഠ നടത്തിയെന്നതാണ് ഇതില്‍ പ്രബലം. കഠിന തപസ്സില്‍ സംപ്രീതനായ മഹാവിഷ്ണു ദിവാകരമുനിയ്ക്ക് മുന്നില്‍ ശിശു രൂപത്തില്‍ പ്രത്യക്ഷപ്പെട്ടുവത്രേ. ശിശുവിനെ കണ്ട് മുനി അതിയായി സന്തോഷിയ്ക്കുകയും തന്റെ പൂജാവേളയില്‍ ആ ദിവ്യകുമാരന്റെ ദര്‍ശനം തനിക്ക് നിത്യവും ലഭ്യമാകണമെന്ന് മുനി പ്രാര്‍ഥിയ്ക്കുകയും ചെയ്തു.

തന്നോട് അപ്രിയമായി പ്രവര്‍ത്തിക്കുന്നതു വരെ താന്‍ ഉണ്ടാകുമെന്ന് ആ ബാലന്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ കടുത്ത വികൃതിയായ ബാലന്‍ മുനിയുടെ ക്ഷമ പലപ്പോവും പരീക്ഷിച്ചിരുന്നു. ഒരിയ്ക്കല്‍ അത് അതിരു കടക്കുകയും ചെയ്തു. മുനി ധ്യാനനിഗ്മനനായിരിക്കെ മഹാവിഷ്ണുവിന്റെ പ്രതീകമായി പൂജിച്ചിരുന്ന സാളഗ്രാമം ബാലന്‍ വായ്ക്കുള്ളിലാക്കി.

സാള ഗ്രാമത്തോട് അനാദരവ് കാണിച്ചത് കണ്ട് ക്ഷുഭിതനായ മുനി ഇടതു കൈ കൊണ്ട് ബാലനെ തള്ളി മാറ്റി. വിഷണ്ണനായ ബാലന്‍ ഇനിയെന്ന ദര്‍ശിയ്ക്കണമെങ്കില്‍ അനന്ത കാട്ടില്‍ വരണമെന്ന് ഉരുവിട്ട് അപ്രത്യക്ഷനായി എന്നാണ് ഐതീഹ്യം. അതീവ ദുഖിതനായ മുനി ബാലനെ കാണാന്‍ അനന്തന്‍ കാട് തേടി യാത്രയാരംഭിച്ചു.

എന്നാല്‍ ദിവാകരമുനിയല്ല ഗുരുവായൂരപ്പന്റെ കടുത്തഭക്തനായ വില്വമംഗലമായിരുന്നു അനന്തന്‍ കാട്ടില്‍ വന്നതെന്നും ദര്‍ശനം അദ്ദേഹത്തിനാണു ലഭിച്ചതെന്നുമുള്ള മറ്റൊരു ഐതിഹ്യം കൂടി ഇതിനോടൊപ്പം പ്രചരിയ്ക്കുന്നുണ്ട്. ആ ഐതീഹ്യം ഇപ്രകാരമാണ്. ഒരിയ്ക്കല്‍ ഗുരുവായൂരപ്പന് ് വില്വമംഗലം സ്വാമിയാര്‍ ശംഖാഭിഷേകം നടത്തുകയായിരുന്നു. ഭക്തവത്സനായ ഗുരുവായൂരപ്പന്‍ പിന്നിലൂടെ വന്ന് അദ്ദേഹത്തിന്റെ കണ്ണുകല്‍ പൊത്തിപ്പിടിച്ചു. ദേഷ്യം വന്ന വില്വമംഗലം ഇതിനെതിരെ പറഞ്ഞപ്പോല്‍ ഭഗവാന്‍ അവിടം വിട്ട് അനന്തന്‍ കാട്ടിലേക്ക് പോയി.

ദിവാകരമുനിയാണോ വില്വമംഗലമാണോ എന്ന് രണ്ട് അഭിപ്രായമുണ്ടെങ്കിലും ഒരു പുലയ സ്ത്രീയുടെ സാന്നിധ്യം ക്ഷേത്രോത്ഭവുമായി ബന്ധപ്പെട്ട രണട്് ഐതീഹ്യങ്ങളിലുമുണ്ട്.മുനിയുടെ അനന്തന്‍കാട് തേടിയുള്ള യാത്രയ്ക്കിടയിലെ വിശ്രമ വേളയില്‍ ഒരു പുലയസ്ത്രീ തന്റെ വികൃതിയായ കുഞ്ഞിനെ ശാസിക്കുന്നത് കണ്ടു. നിന്നെ ഞാന്‍ അനന്തന്‍ കാട്ടിലേക്ക് വലിച്ചെറിയുമെന്ന സ്ത്രീയുടെ വാക്കുകളായിരുന്നു മുനിയെ ആകര്‍ഷിച്ചത്.

മുനി പുലയ സ്ത്രീയേയും കൂട്ടി അനന്തന്‍കാട്ടിലേക്ക് പോവുകയും അവിടെ വച്ച് അനന്തശയനത്തില്‍ പള്ളി കൊള്ളുന്ന പദ്മനാഭ സ്വാമി ദര്‍ശനം മുനിയ്ക്ക് ലഭിച്ചുവെന്നുമാണ് ഐതിഹ്യം.

ഭൂലോക വൈകുണ്ഠമെന്നൊരു വിശേഷണം ഈ ക്ഷേത്രത്തിനുണ്ട്. ഒരിയ്ക്കല്‍ ദണ്ഡകാരണ്യത്തില്‍ തപസ്സനുഷ്ഠിച്ചു കൊണ്ടിരുന്ന മഹാമുനിമാരെ നാരദന്‍ സന്ദര്‍ശിച്ചപ്പോള്‍ ലോകത്തിലെ ഏറ്റവും പുണ്യപുരാതനമായ ക്ഷേത്രം ഏതെന്ന് അവര്‍ ചോദിച്ചു. അതിന് നാരദന്‍ നല്‍കിയ മറുപടിയാണ് അനന്തപുരിയിലെ ശ്രീ പ്തമനാഭ സ്വാമി ക്ഷേത്രം.

ചരിത്രം പറയുന്നത്....

ചരിത്രം പറയുന്നത്....

തിരുവിതാംകൂര്‍ രാജവംശത്തിന്റെ കുലദൈവമാണ് ശ്രീപദ്മനാഭസ്വാമി. മാര്‍ത്താണ്ഡവര്‍മ മഹാരാജാവാണ് ക്ഷേത്രം ഇന്നു കാണുന്ന വിധം പുനരുദ്ധരിച്ചത്.

സഹ്രസാബ്ദത്തോളം പഴക്കം

സഹ്രസാബ്ദത്തോളം പഴക്കം

കഴിഞ്ഞ സഹസ്രാബ്ദത്തിന്റെ തുടക്കത്തില്‍ വേണാടു ഭരിച്ചിരുന്ന കോത കേരളവര്‍മ (എഡി.1127-1150) ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം പുനരുദ്ധരിച്ചതായി സ്യാനന്ദൂര പുരാണ സമുച്ചയത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇത് ശരിയാണെങ്കില്‍ ആയിരം വര്‍ഷത്തിന് മേല്‍ പഴക്കം ക്ഷേത്രത്തിനുണ്ടെന്ന് ഉറപ്പിയ്ക്കാം.

അനന്തന് മേല്‍ പള്ളി കൊള്ളുന്ന മഹാവിഷ്ണു

അനന്തന് മേല്‍ പള്ളി കൊള്ളുന്ന മഹാവിഷ്ണു

ഹൈന്ദവ വിശ്വാസ പ്രകാരം, ആയിരം തലയുള്ള അനന്തന്‍ എന്ന സര്‍പ്പത്തിന്മേല്‍ പള്ളികൊള്ളുന്ന മഹാവിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. ക്ഷേത്രത്തിന് ചുറ്റിനും ഉള്ള കോട്ട മതില്‍ ക്ഷേത്ര പരിസരത്തിന് സംരക്ഷണം നല്‍കുന്നു.

തൃപ്പടി ദാനം

തൃപ്പടി ദാനം

പദ്മനാഭസ്വാമിയുടെ ഭക്തനായ തിരുവിതാംകൂര്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ് രാജ്യം ഭഗവാന് സമര്‍പ്പിച്ച രേഖകള്‍ ആണ് തൃപ്പടിദാനം എന്നറിയപ്പെടുന്നത്.

ക്ഷേത്ര നിര്‍മിതി

ക്ഷേത്ര നിര്‍മിതി

നാലുവശവും തമിഴ് ശൈലിയില്‍ തീര്‍ത്ത അലങ്കാര ഗോപുരങ്ങളുണ്ട്. വടക്കുകിഴക്ക് പദ്മതീര്‍ത്ഥക്കുളമാണ്. ധാരാളം ദാരുശില്പങ്ങളും ചുവര്‍ച്ചിത്രങ്ങളുമുണ്ട്.

 തഞ്ചാവൂര്‍ ശൈലിയിലുള്ള ക്ഷേത്രം

തഞ്ചാവൂര്‍ ശൈലിയിലുള്ള ക്ഷേത്രം

തഞ്ചാവൂര്‍ മാതൃകയില്‍ നൂറ് അടിയോളം ഉയരത്തില്‍ ഏഴു നിലകളിലായി ഏഴ് കിളിവാതിലുകളോടും മുകളില്‍ ഏഴ് സ്വര്‍ണത്താഴിക കുടങ്ങളോടും കൃഷ്ണശില ഉപയോഗിച്ചാണ് ക്ഷേത്ര ഗോപുരം പണി കഴിപ്പിച്ചിട്ടുള്ളത്.

പതിറ്റാണ്ടുകള്‍ നീണ്ട നിയമയുദ്ധം

പതിറ്റാണ്ടുകള്‍ നീണ്ട നിയമയുദ്ധം

പതിറ്റാണ്ടുകള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ 2011 ജനുവരി 31 ന് ക്ഷേത്രം ഏറ്റെടുക്കുവാന്‍ ഹൈക്കോടതി കേരളാ സര്‍ക്കാരിനു നിര്‍ദേശം നല്‍കുകയുണ്ടായി. എന്നാലിത് സുപ്രീംകോടതി സ്‌റ്റേ ചെയ്യുകയും ക്ഷേത്രത്തിലെ നിലവറകള്‍ തുറന്നു കണക്കെടുക്കുവാനും ഉത്തരവിട്ടു.

വിസ്മയിപ്പിയ്ക്കുന്ന നിധിക്കൂമ്പാരം

വിസ്മയിപ്പിയ്ക്കുന്ന നിധിക്കൂമ്പാരം

കോടതി ഉത്തരവ് പ്രകാരം ക്ഷേത്രത്തിലെ ആദ്യനിലവറ തുറന്ന കമ്മീഷന് 450 കോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണം, വെള്ളി ഉരുപ്പടികള്‍ ലഭിച്ചു.

കണ്ടെത്തിയത് 90000 കോടി രൂപയുടെ നിധി

കണ്ടെത്തിയത് 90000 കോടി രൂപയുടെ നിധി

ആറ് രഹസ്യ നിലവറകളില്‍ നാലെണ്ണം തുറന്ന് പരിശോധിച്ചപ്പോള്‍ ലഭിച്ചത് സ്വര്‍ണക്കീരിടവും രത്‌നങ്ങളുമടക്കം ഏകദേശം 90,000 കോടി രൂപ വില മതിക്കുന്ന നിധിശേഖരം കണ്ടെത്തി. കണക്കെടുപ്പ് ഇപ്പോഴും തുടരുന്നു.

English summary
The Padmanabhaswamy temple is one of the 108 Divya Desams of Lord Vishnu. Thiruvananthapuram is named after Vishnu, the word literally means "the land of Sri Anantha Padmanabhaswamy"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X