കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ പമ്പുകള്‍ രാത്രി തുറക്കില്ല

  • By Nisha Bose
Google Oneindia Malayalam News

Petrol-bunk
തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ഏഴ് മണിവരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. ഇന്ധനവില കൂട്ടിയിട്ടും പമ്പുകള്‍ക്കുള്ള കമ്മീഷന്‍ എണ്ണക്കമ്പനികള്‍ കൂട്ടാത്തതില്‍ പ്രതിഷേധിച്ചാണിത്. ചൊവ്വാഴ്ച മുതല്‍ പമ്പുകളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയായിരിക്കും.

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നതെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ജനറല്‍ സെക്രട്ടറി എ രാധാകൃഷ്ണന്‍ അറിയിച്ചു. അസോസിയേഷന്റെ കീഴില്‍ 20 സംസ്ഥാനങ്ങളിലായി മുപ്പതിനായിരത്തോളം പമ്പുകളുണ്ട്. കേരളത്തില്‍ മൂന്ന് എണ്ണക്കമ്പനികള്‍ക്ക് കീഴിലായി 1,875 പമ്പുകളുണ്ട്.

പെട്രോളിനും ഡീസലിനുള്ള കമ്മിഷന്‍ വര്‍ധിപ്പിച്ചുതരണമെന്നാണ് ഇവരുടെ ആവശ്യം. ഇന്ധനവില കുത്തനെ ഉയര്‍ന്നിട്ടും കമ്മീഷന്‍ രണ്ട് വര്‍ഷമായി വര്‍ധിപ്പിച്ചിട്ടില്ലെന്ന് പമ്പുടമകളുടെ പരാതി. രണ്ടു വര്‍ഷം മുമ്പ് അപൂര്‍വ ചന്ദ്ര കമ്മിറ്റി തയറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമുള്ള കമ്മിഷന്‍ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയവും എണ്ണക്കമ്പനികളും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ സമരമല്ലാതെ മറ്റു പോംവഴികളില്ലെന്ന് ഇവര്‍ പറയുന്നു. കമ്മീഷന്‍ കൂട്ടിയാല്‍ തീരുമാനം പുനപരിശോധിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

English summary
Petrol pump owners in Kerala have decided to limit their services from 7 a.m. to 7 p.m. from Oct 16. The decision by the All-Kerala Federation of Petroleum Dealers is said to be taken to cut operational expenses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X