ശെല്‍വരാജിനെതിരെ വിജിലന്‍സ് അന്വേഷണം

സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും മുന്‍ വാര്‍ഡ് അംഗവുമായ ദയാനന്ദനാണ് പരാതിക്കാരന്. ശെല്‍വരാജ് റോഡ് നിര്‍മാണത്തിലൂടെ അഞ്ചു ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് ദയാനന്ദന് അഡ്വ പി നാഗരാജ് മുഖേന ആര് ശെല്‍വരാജിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പനയംമൂല ചെമ്പറ റോഡിന് അതേസമയം തന്നെ പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപ കൂടി വാങ്ങിച്ചെടുത്തുവെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. ശെല്‍വരാജ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെയാണു ഹര്‍ജി.
സിപിഎം എംഎല്‍എയായിരുന്ന ശെല്‍വരാജ് സ്ഥാനം രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. പിന്നീട് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച ശെല്‍വരാജ് നെയ്യാറ്റിന്‍കരയില്‍ വിജയം നേടി. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ മൂലമാണ് താന്‍ സിപിഎം വിട്ടതെന്നായിരുന്നു ശെല്‍വരാജിന്റെ വിശദീകരണം. എന്നാല്‍ ശെല്‍വരാജിനെ കോണ്‍ഗ്രസ് വിലയ്ക്കെടുക്കുകയായിരുന്നുവെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications