കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശെല്‍വരാജിനെതിരെ വിജിലന്‍സ് അന്വേഷണം

  • By Nisha Bose
Google Oneindia Malayalam News

Selvaraj
തിരുവനന്തപുരം: നെയ്യാറ്റിന്‍ക്കര എംഎല്‍എ ആര്‍. ശെല്‍വരാജിനെതിരെ വിജിലന്‍സ് അന്വേഷണം. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. എംഎല്‍എ ഫണ്ടില്‍ തിരിമറി കാണിച്ചതു വഴി അഞ്ചു ലക്ഷം രൂപ അപഹരിച്ചുവെന്ന പരാതിയിന്‍മേലാണ് അന്വേഷണം.

സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും മുന്‍ വാര്‍ഡ് അംഗവുമായ ദയാനന്ദനാണ് പരാതിക്കാരന്‍. ശെല്‍വരാജ് റോഡ് നിര്‍മാണത്തിലൂടെ അഞ്ചു ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് ദയാനന്ദന്‍ അഡ്വ പി നാഗരാജ് മുഖേന ആര്‍ ശെല്‍വരാജിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പനയംമൂല ചെമ്പറ റോഡിന് അതേസമയം തന്നെ പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപ കൂടി വാങ്ങിച്ചെടുത്തുവെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. ശെല്‍വരാജ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെയാണു ഹര്‍ജി.

സിപിഎം എംഎല്‍എയായിരുന്ന ശെല്‍വരാജ് സ്ഥാനം രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. പിന്നീട് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച ശെല്‍വരാജ് നെയ്യാറ്റിന്‍കരയില്‍ വിജയം നേടി. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ മൂലമാണ് താന്‍ സിപിഎം വിട്ടതെന്നായിരുന്നു ശെല്‍വരാജിന്റെ വിശദീകരണം. എന്നാല്‍ ശെല്‍വരാജിനെ കോണ്‍ഗ്രസ് വിലയ്‌ക്കെടുക്കുകയായിരുന്നുവെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്.

English summary
Vigilance probe against Neyyattinkara MLA R Selvaraj.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X