വിളപ്പില്‍ശാല പ്രസിഡന്റിന്റെ ആരോഗ്യനില മോശമായി

ശോഭന കുമാരിയെ സമര പന്തലിലെത്തി പരിശോധിച്ച ഡോക്ടര്‍മാരാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റണം എന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.
എന്നാല്‍ വൈദ്യ സംഘത്തിന്റെ ഈ നിര്‍ദ്ദേശത്തോട് ശോഭന കുമാരി യോജിച്ചില്ല. പ്രശ്‌നം പരിഹരിക്കപ്പെടാതെ ആശുപത്രിയിലേക്ക് പോകില്ല എന്നും, നിരാഹാരം തുടരും എന്നും ആണ് അവര്‍ അറിയിച്ചത്.
ഇതിനിടയില്‍ വിളപ്പില്‍ശാല മാലിന്യ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകയും സാഹിത്യകാരിയുമായ സുഗതകുമാരി തയ്യാറായിരിക്കുകയാണ്. തിങ്കളാഴ്‌ച വൈകുന്നേരം അവര്‍ സംയുക്ത സമര സമിതിയുമായി ചര്‍ച്ച നടത്തും എന്നാണ് റിപ്പോര്‍ട്ട്.
പ്രശ്‌ന പരിഹാരത്തിനായി മന്ത്രി മഞ്ഞാളംകുഴി അലി വിളിച്ചു ചേര്‍ത്ത പരിസ്ഥിതി പൊതു പ്രവര്‍കരുമായുള്ള ചര്‍ച്ചയിലാണ് സുഗതകുമാരിയെ മധ്യസ്ഥയാക്കാന്‍ തീരുമാനമായിരിക്കാന്‍. മാലിന്യ പ്രശ്‌നത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യമായ മാര്‍ഗം തേടും എന്ന് മന്ത്രി മഞ്ഞാളംകുഴി അറിയിച്ചു.












Click it and Unblock the Notifications