വിളപ്പില്‍ശാല:സുഗതകുമാരിയുടെ മധ്യസ്ഥശ്രമം

മന്ത്രി നല്‍കിയിരിക്കുന്ന ഉറപ്പിന്‍മേല്‍ നിരാഹാര സമരം അവസാനിപ്പിക്കണം എന്ന് സുഗതകുമാരി ആവശ്യപ്പെട്ടു എങ്കിലും സര്‍ക്കാര്‍ ഉത്തരവ് ലഭിക്കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ല എന്ന നിലപാടില്‍ ജനങ്ങള് ഉറച്ചു നിന്നു.
ഇതോടെ സുഗതകുമാരി സമര പന്തലില്‍ നിന്നും പിന്‍വാങ്ങി. മഞ്ഞാളാംകുഴി അലിയുമായും, വിഎം സുധീരനുമായി താന്‍ തിങ്കളാഴ്‌ച ഉച്ച വരെ ചര്‍ച്ച നടത്തി എന്നും, വിളപ്പില്‍ശാലയിലേക്ക് ഇനി മാലിന്യം കൊണ്ടു വരില്ല, മാലിന്യ സംസ്‌കരണ പ്ലാന്‌റ് ഇനി പ്രവര്‍ത്തിപ്പിക്കില്ല, എന്നീ ഉറപ്പുകള്‍ മന്ത്രി നല്‍കിയിട്ടുണ്ട് എന്നും സുഗതകുമാരി അറിയിച്ചു.
സര്‍ക്കാര്‍ ഈ ഉറപ്പുകള്‍ പാലിക്കാതിരുന്നാല്‍ താനും വിഎം സുധീരനും സമരക്കാര്‍ക്കൊപ്പം ഉണ്ടാവും എന്നും സുഗതകുമാരി സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി.
രേഖാമൂലമുള്ള ഉറപ്പ് ഇപ്പോള്‍ നല്‍കാനാവാത്തത് അത് കോടതീയലക്ഷ്യമാവും എന്നുള്ളതിനാല്‍ ആണ് എന്ന് മഞ്ഞാളംകുഴി അലി അറിയിച്ചതായും അവര്‍ സമരക്കാരെ അറിയിച്ചു.












Click it and Unblock the Notifications