മലാലയെ ബ്രിട്ടനിലേയ്ക്ക് മാറ്റി

മലാലയുടെ ജീവനു വേണ്ടി പാകിസ്താനിലെ പള്ളികളിലും സ്‌കൂളുകളിലും കൂട്ടപ്രാര്‍ഥന തുടരുകയാണ്. പെഷര്‍വാറിലെ ആശുപത്രിയില്‍
വെച്ച് ശസ്ത്രക്രിയയിലൂടെ മലാലയുടെ തലച്ചോറില്‍ നിന്നും വെടിയുണ്ടകള്‍ പുറത്തെടുത്തിരുന്നു.
സ്വാത് താഴ്‌വരയിലെ താലിബാന്‍ തീവ്രവാദികളുടെ കീഴിലുള്ളവരുടെ ജീവിതത്തെക്കുറിച്ചും ഇവര്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെക്കുറിച്ചും മലാല ഡയറി എഴുതിയിരുന്നു. ഇത് 2009ല്‍ ബി.ബി.സി. പ്രസിദ്ധീകരിച്ചതോടെയാണ് പെണ്‍കുട്ടി അന്താരാഷ്ട്ര ശ്രദ്ധനേടിയത്. തീവ്രവാദികളുടെ ആക്രമണത്തില്‍ മലാലയ്ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികള്‍ക്കും വെടിയേറ്റിരുന്നു. ഇവരില്‍ ഒരാളുടെ നില അതീവഗുരുതരമാണ്.
മലാലയ്ക്കു നേരേയുണ്ടായ ആക്രമണം പാകിസ്താനില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കി. പ്രസിഡന്റ് ആസിഫലി സര്‍ദാരിയും പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയും ആക്രമണത്തെ അപലപിച്ചു. ഐക്യരാഷ്ട്ര സഭയും ആക്രമണത്തിനെതിരെ രംഗത്തെത്തിയിരുന്നു. പാകിസ്താന്റെ ഭാവി മലാലയെപ്പോലുള്ള ധൈര്യശാലികളിലാണെന്ന് യുഎന്നിലെ അമേരിക്കന്‍ അംബാസഡര്‍ സൂസണ്‍ റൈസ് പറഞ്ഞു.












Click it and Unblock the Notifications