നിര്‍ത്തിയിട്ട തീവണ്ടിക്ക് തീപിടിച്ച് 2 മരണം
ബാംഗ്ലൂര്‍: കര്‍ണ്ണാടകയില്‍ പാസഞ്ചര്‍ തീവണ്ടിക്ക് തീപിടിച്ച് രണ്ട് യാത്രക്കാര്‍ മരിച്ചു. ഏഴു പേര്‍ക്ക് തീ പിടുത്തത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഹൈദരാബാദ് - ഷോലാപ്പൂര്‍ ഫലക്‌നുമ പാസഞ്ചര്‍ എക്‌സ്‌പ്രസിനാണ് തീ പിടിച്ചത്.
വടക്കന്‍ കര്‍ണ്ണാടകയിലെ ഗുല്‍ബര്‍ഗ സ്റ്റേഷനില്‍ വെച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്. തീ പിടുത്തത്തില്‍ തീവണ്ടിയുടെ രണ്ട് കോച്ചുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.
ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് 1.30നാണ് തീ പിടുത്തം ഉണ്ടായിരിക്കുന്നത്. ഗുല്‍ബര്‍ഗ റയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുമ്പോഴാണ് അപകടം നടന്നത്. ബാംഗ്ലൂറില്‍ നിന്നും 600 കിലോമീറ്റര്‍ ആകലെ ആണ് ഗുല്‍ബര്‍ഗ സ്‌റ്റേഷന്‍.
താ പിടുത്തം ഉണ്ടായപ്പോള്‍ ട്രെയിന്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നതിനാല്‍ എളുപ്പത്തില്‍ തീ അണക്കാനായി. അതുകൊണ്ട് അപകടത്തിന്റെ വ്യാപ്‌തി കുറഞ്ഞു.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഇക്കാര്യത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications