കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടി നിലപാട് അംഗീകരിക്കും: വിഎസ്

  • By Nisha Bose
Google Oneindia Malayalam News

Achuthanandan
തിരുവനന്തപുരം: കൂടംകുളം വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി സ്വീകരിച്ച നിലപാട് താന്‍ അംഗീകരിക്കുമെന്നു വിഎസ് അച്യുതാനന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അറിയിച്ചു. വിഷയത്തിലെ തന്റെ നിലപാട് കേന്ദ്ര കമ്മിറ്റിയില്‍ അറിയിച്ചു കഴിഞ്ഞു. അതിനു വിഭിന്നമായ നിലപാട് പാര്‍ട്ടി സ്വീകരിക്കുകയാണെങ്കില്‍ അതനുസരിക്കാന്‍ താന്‍ തയ്യാറാണെന്നും വിഎസ് വ്യക്തമാക്കി.

യുദ്ധേതര ആവശ്യങ്ങള്‍ക്ക് ആണവോര്‍ജം ഉപയോഗിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് സ്വീകരിച്ച സമീപനം പുനപരിശോധിക്കുന്ന ചോദ്യം ഉദിക്കുന്നില്ലെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കേന്ദ്രകമ്മിറ്റിയില്‍ അറിയിച്ചിരുന്നു. വിഷയത്തില്‍ പാര്‍ട്ടിവിരുദ്ധ നിലപാട് സ്വീകരിച്ച വിഎസിന് പരസ്യശാസനയും നല്‍കിയിരുന്നു.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ രണ്ടാംഘട്ട സമര പരിപാടികള്‍ക്ക് സെക്രട്ടേറിയറ്റ് രൂപം നല്‍കി. കുടുംബശ്രീ സമരം വിജയമാണെന്ന് യോഗം വിലയിരുത്തി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒത്തുതീര്‍പ്പ് സമയത്തുണ്ടാക്കിയ ധാരണയില്‍ നിന്ന് വ്യതിചലിയ്ക്കുകയാണെങ്കില്‍ സമരം ശക്തിപ്പെടുത്തണമെന്നും തീരുമാനമായി.

കൂടംകുളം വിഷയത്തില്‍ വിഎസിനെ ശാസിച്ചതുള്‍പ്പടെയുള്ള കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള റിപ്പോര്‍ട്ട് ചെയ്തു. സമരവുമായി ബന്ധപ്പെട്ടു കേന്ദ്ര കമ്മിറ്റിക്കു വിഎസ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടി മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും രാമചന്ദ്രന്‍ പിള്ള അറിയിച്ചു. മുണ്ടൂര്‍ വിഷയം സംബന്ധിച്ച റിപ്പോര്‍ട്ട് എളമരം കരീം കമ്മിഷന്‍ സമര്‍പ്പിച്ചിട്ടില്ലെന്നാണ് സൂചന.

English summary
The central committee, which concluded its three-day meeting here, also directed Achuthanandan to adopt the stand taken by the party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X