മുഖ്യമന്ത്രി സമരക്കാരുമായി ചര്‍ച്ചയ്ക്ക്

അതേസമയം വിളപ്പില്‍ശാലയില്‍ നിരാഹാരം തുടരുന്ന പഞ്ചായത്ത് പ്രസിഡന്റ് എസ് ശോഭനാകുമാരിയുടെ ആരോഗ്യനില ആശങ്കാജനകമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശനിയാഴ്ച മുതലാണ് ശോഭനകുമാരി അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയത്. ആരോഗ്യനില മോശമാണെന്നും ആശുപത്രിയിലേക്കു മാറ്റണമെന്നും ഡോക്ടര്‍മാര്‍ ഇന്നലെ അറിയിച്ചെങ്കിലും അവര്‍ വിസമ്മതിക്കുകയായിരുന്നു.
സമരം അവസാനിപ്പിക്കാന്‍ ഒത്തു തീര്‍പ്പു വ്യവസ്ഥകളുമായി കവയത്രി സുഗതകുമാരി ഇന്നലെസമരവേദി സന്ദര്‍ശിച്ചിരുന്നുവെങ്കിലും ലക്ഷ്യം കണ്ടില്ല. ഫാക്ടറി അടച്ചുപൂട്ടുന്ന ഉത്തരവ് കൈപ്പറ്റാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സമരക്കാര്‍. മലിനജല സംസ്‌കരണത്തിനുള്ള യന്ത്രസാമഗ്രികള്‍ വെള്ളിയാഴ്ച അര്‍ധരാത്രിക്കു ശേഷം സര്‍ക്കാര്‍ രഹസ്യമായി വിളപ്പില്‍ശാല പ്ലാന്റില്‍ എത്തിച്ചതാണു സമരത്തിനു വഴിയൊരുക്കിയത്. വന്‍ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് യന്ത്രസാമഗ്രികള്‍ ഇവിടെയെത്തിച്ചത്. ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുക മാത്രമേ തങ്ങള്‍ ചെയ്തുള്ളൂവെന്നാണ് സര്‍ക്കാരിന്റെ നിലപാട്.












Click it and Unblock the Notifications