കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മില്‍മ വഞ്ചിച്ചെന്ന് ക്ഷീരകര്‍ഷകര്‍

  • By Nisha Bose
Google Oneindia Malayalam News

 Milma
കോഴിക്കോട്‌: പാല്‍വില വര്‍ധന വെറും പ്രഹസനമാക്കി മാറ്റി മില്‍മ ക്ഷീരകര്‍ഷകരെ വഞ്ചിച്ചുവെന്ന് കേരള ക്ഷീരകര്‍ഷക സമിതി. മില്‍മയുടെ ഈ നിലപാടില്‍ പ്രതിഷേധിച്ച് സമിതിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 20ന് കോഴിക്കോട് ജില്ലയില്‍ ക്ഷീരബന്ദ് നടത്തും.

ഉത്പാദനച്ചെലവിന്റെ പകുതി പോലും പാലിന്റെ വിലയായി ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കാലിത്തീറ്റ, പിണ്ണാക്ക് എന്നിവയുടെ വിലയില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പാലിന്റെ വിലയില്‍ 4.60 രൂപ കൂട്ടിയപ്പോള്‍ ഒരു കിലോ കാലിത്തീറ്റയ്ക്ക് നാല് രൂപയാണ് വര്‍ധിപ്പിച്ചത്. കാലിത്തീറ്റയുടെ വില വര്‍ധിപ്പിച്ചതിനാല്‍ പാല്‍ വില വര്‍ധന കൊണ്ട് ക്ഷീരകര്‍ഷകര്‍ക്ക് മെച്ചമൊന്നും ലഭിക്കില്ല.

ആവശ്യത്തിന് കാലിത്തീറ്റ നല്കാന്‍ കഴിയാത്ത മില്‍മയുടെ സബ്‌സിഡി പ്രഖ്യാപനം നടത്തിയതു കൊണ്ടു മാത്രം കര്‍ഷകന് ഗുണമുണ്ടാകില്ല. ഈ സാഹചര്യത്തില്‍ പാല്‍വില ലിറ്ററിന് 50 രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഇക്കാര്യം ഉന്നയിച്ച് 20ന് നടത്തുന്ന ക്ഷീരബന്ദില്‍ രാഷ്ട്രീയഭേദമന്യേ എല്ലാ ക്ഷീരകര്‍ഷകരും പങ്കെടുക്കുമെന്നും സമിതി അറിയിച്ചു. ക്ഷീരസംഘത്തില്‍ അന്നേ ദിവസം പാല്‍ നല്‍കില്ലെന്നാണ് ഇവരുടെ തീരുമാനം.

2011 സെപ്റ്റംബറിലും മില്‍മ പാല്‍ വില കൂട്ടിയിരുന്നു. അന്നും ലിറ്ററിന് അഞ്ചു രൂപയാണ് വര്‍ദ്ധിപ്പിച്ചിരുന്നത്.

English summary
Dairy farmers to conduct strike on Oct 20.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X