Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യസ്ഥചര്‍ച്ച പാളി; വിളപ്പില്‍ശാല പൂട്ടിയേക്കും

Vilappilsala
തിരുവനന്തപുരം: വിളപ്പില്‍ശാല മാലിന്യ സംസ്‌കരണ ഫാക്ടറി അടച്ചു പൂട്ടുമെന്നു സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 19ന് ഹൈക്കോടതി കേസ് പരിഗണിക്കുമ്പോള്‍ മാലിന്യ കേന്ദ്രം അടച്ചുപൂട്ടാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കും. നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചതാണിത്.

മാലിന്യപ്രശ്‌നത്തിന്റെ പേരിലുള്ള സമരം അവസാനിപ്പിയ്ക്കുന്നതിന് കവയിത്രി സുഗതകുമാരി സമരക്കാരുമായി നടത്തിയ മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് പ്ലാന്റ് പ്രവര്‍ത്തിപ്പിയ്ക്കാനാവില്ലെന്ന് കോടതിയെ അറിയിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ഫാക്ടറി തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭന കുമാരി മരണം വരെ ഉപവാസവും വിളപ്പില്‍ പഞ്ചായത്ത് ഒന്നടങ്കം അനിശ്ചിത കാല ഹര്‍ത്താല്‍ തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തെ മന്ത്രി മഞ്ഞളാംകുഴി അലിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് സുഗതകുമാരിയുടെ നേതൃത്വത്തില്‍ ഗാന്ധിയന്‍ പി. ഗോപിനാഥന്‍നായരും, പ്ലാച്ചിമട അജയനും അടങ്ങുന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ സംഘം നാലു മണിയോടെ വിളപ്പില്‍ശാലയിലെ സമരപ്പന്തലില്‍ മദ്ധ്യസ്ഥതയ്ക്കായി എത്തിയത്. മാലിന്യവണ്ടികള്‍ വിളപ്പില്‍ശാലയിലേക്ക് കൊണ്ടുവരില്ലെന്നും അവിടേക്ക് കൊണ്ടുവന്ന മലിനജല സംസ്‌കരണ പ്‌ളാന്റ് പ്രവര്‍ത്തിപ്പിക്കില്ലെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി സുഗതകുമാരി സമരക്കാരെ അറിയിച്ചു.

സുഗതകുമാരിയുടെ ഈ വാക്കുകളെ ഹര്‍ഷാരവത്തോടെയാണ് സമരക്കാര്‍ സ്വീകരിച്ചത്. സര്‍ക്കാര്‍ ഉറപ്പ് ലംഘിച്ചാല്‍ താനും കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരനും അടക്കമുള്ളവര്‍ സമരത്തില്‍ പങ്കുചേരുമെന്നും കവയിത്രി അറിയിച്ചു.

സര്‍ക്കാര്‍ ഉറപ്പു നല്‍കിയ സാഹചര്യത്തില്‍ വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരി നടത്തുന്ന നിരാഹാര സമരം പിന്‍വലിക്കണമെന്ന് സുഗതകുമാരി ആവശ്യപ്പെട്ടു. എന്നാല്‍ ഉറപ്പ് സര്‍ക്കാര്‍ ഉത്തരവായി പുറത്തിറക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് സംയുക്ത സമരസമിതി വ്യക്തമാക്കി. കോടതിയലക്ഷ്യം ആകുമെന്നതിനാല്‍ നേരിട്ട് വന്ന് നിലപാട് അറിയിക്കാന്‍ പരിമിതികളുണ്ടെന്നും മന്ത്രി ഫോണില്‍ സമരക്കാരോട് സംസാരിക്കുമെന്നും സുഗതകുമാരി പറഞ്ഞെങ്കിലും ഇത് സമരക്കാര്‍ക്ക് സ്വീകാര്യമായില്ല.

ഹൈക്കോടതി വിധിയുള്ളതിനാല്‍ സര്‍ക്കാരിന് പരസ്യമായി ഒന്നും ചെയ്യാനാകില്ലെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ അറിയിച്ചു. മന്ത്രി സമരക്കാരുമായി ഫോണില്‍ സംസാരിക്കുമെന്ന് അറിയിച്ചെങ്കിലും നേരിട്ടുവന്നാല്‍ മാത്രമെ ചര്‍ച്ചയ്ക്കു തയ്യാറാകൂ എന്നു സമരക്കാര്‍ നിലപാടെടുത്തു. മുഖ്യമന്ത്രിയുമായും മന്ത്രി മഞ്ഞളാംകുഴി അലിയുമായും ചര്‍ച്ചയ്ക്കു തയാറാകണമെന്ന ആവശ്യവും സമരസമിതി അംഗീകരിച്ചില്ല.

തിങ്കളാഴ്ച രാത്രി തിരുവനന്തപുരം മേയര്‍ കെ. ചന്ദ്രിക, സുഗത കുമാരി എന്നിവര്‍ എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. പകരം സംവിധാനം ഒരുക്കിയാല്‍ വിളപ്പില്‍ശാലയില്‍ മാലിന്യപ്ലാന്റ് തുടര്‍ന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് നഗരസഭയ്ക്കു നിര്‍ബന്ധമില്ലെന്നു മേയര്‍ അറിയിച്ചു. സര്‍ക്കാര്‍ 19നു കോടതിയില്‍ നിലപാട് അറിയിക്കുന്നതു വരെ സമരവും ഹര്‍ത്താലും തുടരാനാണ് സമരസമിതിയുടെ തീരുമാനം.

അതിനിടെ മാലിന്യപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച പ്രത്യേക മന്ത്രിസഭായോഗം േചരും വിളപ്പില്‍ശാലയിലെ പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിലാണിത്. ചൊവ്വാഴ്ച സര്‍വകക്ഷിയോഗവും ചേരുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+