റൗഫിന്റെ ഫോണ്‍ സംഭാഷണം പുറത്ത്

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാര്‍ ഹാജിയും കെഎ റൗഫും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തായിരിക്കുന്നത്.
ക്വാറിക്ക് പ്രവര്‍ത്തന അനുമതി നല്‍കിയാല്‍ ഐസ്‌ക്രീം കേസ് ഒത്തു തീര്‍പ്പാക്കാം എന്നാണ് പുറത്തായ ഫോണ്‍ സംഭാഷണത്തില്‍ റൗഫ് പറയുന്നത് പറയുന്നത്. തന്റെ ഉടമസ്ഥതയിലുള്ള ക്വാറിക്ക് അനുമതി വാങ്ങി തന്നാല്‍ ഐസ്‌ക്രീം കേസില്‍ നിന്നും പിന്‍മാറാം എന്നും അല്ലെങ്കില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പുതിയ ആരോപണങ്ങള്‍ ഉയര്‍ത്തും എന്നും ഫോണ്‍ സംഭാഷണത്തില്‍ റൗഫ് ഭീഷണിപ്പെടുത്തുന്നു.
സംഭാഷണത്തില്‍ ഉടനീളം റൗഫ് ഉപയോഗിക്കുന്നത് ഭീഷണിയുടെ സ്വരമാണ്. വാഴക്കാട് ഉള്ള തന്റെ ക്വാറിക്കെതിരായ സമരം പിന്‍വലിച്ചില്ലെങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് എതിരെ പുതിയ പരാതിക്കാരി വരും എന്നും, ഇവരെ പിന്തിരിപ്പിക്കാന്‍ അഞ്ചു ലക്ഷം രൂപ പ്രതിഫലമായി വേണം എന്നും റൗഫ് ആവശ്യപ്പെടുന്നുണ്ട്.
പൊലീസിന്റെ നിര്‍ദ്ദേശാനുസരണം ആണ് ജബ്ബാര്‍ ഹാജി കെഎ റൗഫുമായി ഫോണില്‍ സംസാരിച്ചതും, സംഭാഷണം റിപ്പോര്‍ട്ട് ചെയ്‌തതും എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications