Get Updates
Get notified of breaking news, exclusive insights, and must-see stories!

സിന്ധു ജോയി യൂത്ത് കമ്മീഷന്‍ അധ്യക്ഷപദം രാജിവച്ചു

Sindhu Joy
തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം സിന്ധു ജോയി രാജിവെച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും മന്ത്രി പി.കെ ജയലക്ഷ്മിക്കും സിന്ധു രാജിക്കത്ത് നല്‍കിയെന്നാണ് വിവരം.

കഴിഞ്ഞ മാര്‍ച്ച് 31 ന് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് സിന്ധു ജോയിയെ നിയമിച്ചിരുന്നെങ്കിലും ചുമതല ഏറ്റെടുത്തിരുന്നില്ല. യൂത്ത് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ചിരുന്നു. തിരുവനന്തപുരം വികാസ്ഭവനില്‍ ഓഫീസും ഏതാണ്ട് തയാറായിരുന്നു. സ്ഥാനം എന്ന് ഏറ്റെടുക്കുമെന്ന് അറിയുന്നതിന് സിന്ധുവിനെ യുവജനക്ഷേമ മന്ത്രിയുടെ ഓഫീസില്‍ നിന്ന് പല തവണ വിളിച്ചിരുന്നെങ്കിലും സിന്ധു ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ടായിരുന്നു.

ഇതിനിടെ സിന്ധു ജോയിയുടെ നിയമനത്തിനെതിരേ മഹിളാ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എസ്എഫ്‌ഐയുടെ സംസ്ഥാന ഭാരവാഹിയായിരുന്ന സിന്ധു ജോയി അടുത്തിടെയാണ് സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

മറ്റൊരു പാര്‍ട്ടിയില്‍ നിന്ന് വന്ന ഒരാള്‍ക്ക് ഉടന്‍ സ്ഥാനങ്ങള്‍ നല്‍കുന്നതിനെ ചോദ്യം ചെയ്തായിരുന്നു മഹിളാ കോണ്‍ഗ്രസിലെ ഒരു വിഭാഗം എതിര്‍പ്പുയര്‍ത്തിയിരുന്നത്.

ചെയര്‍പേഴ്‌സന്‍ സ്ഥാനം ഏറ്റെടുക്കാതെ മാറി നിന്ന വേളയില്‍ തന്റെ പാചകവൈദഗ്ദ്ധ്യം പരീക്ഷിയ്ക്കുന്നതിന്റെ തിരക്കിലായിരുന്നു സിന്ധു ജോയി. പാചകപരീക്ഷണം നടത്തുക മാത്രമല്ല അതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാനും സിന്ധു ജോയി ഉത്സാഹം കാണിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+