കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി മെട്രോ ഡിഎംആര്‍സിയ്ക്ക് തന്നെ

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ നിര്‍മാണച്ചുമതല ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ (ഡിഎംആര്‍സി) തന്നെ ഏല്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗം തീരുമാനിച്ചു. ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം നടക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലായിരുന്നു യോഗം.

ആഗോള ടെന്‍ഡര്‍ വിളിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കേന്ദ്രവുമായി ചര്‍ച്ചചെയ്യും. സെന്‍ട്രല്‍ വിജിലന്‍സ് കമീഷന്‍ മാനദണ്ഡങ്ങളില്‍ ഇളവ് ചോദിക്കാനും യോഗം തീരുമാനിച്ചു. കണ്‍സള്‍ട്ടന്‍സിയും നിര്‍മാണച്ചുമതലയും ഒരേ ഏജന്‍സിക്ക് നല്‍കാന്‍ പാടില്ലെന്ന 2004ലെ സിവിസിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തിയത്.

നിര്‍മ്മാണച്ചുമതല ഡി.എം.ആര്‍.സിയെ ഏല്‍പ്പിക്കുന്നതിന് തടസമില്ലെന്ന് കാണിച്ച് കൊച്ചി മെട്രോയുടെ മുഖ്യ ഉപദേഷ്ടാവും ഡി.എം.ആര്‍.സി മുന്‍ ചെയര്‍മാനുമായ ഇ. ശ്രീധരന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷനും കഴിഞ്ഞദിവസം കത്ത് നല്‍കിയിരുന്നു.

എന്നാല്‍, നാമനിര്‍ദേശവ്യവസ്ഥയില്‍ ഒരു പദ്ധതി പൊതുമേഖലാസ്ഥാപനത്തെ ഏല്‍പ്പിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി മാത്രമേ ആവശ്യമുള്ളൂവെന്ന് ശ്രീധരന്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിക്ക് പുറമെ മന്ത്രി ആര്യാടന്‍ മുഹമ്മദ്, കെ.എം.ആര്‍.എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ്, ധനകാര്യ സെക്രട്ടറി വി.പി. ജോയ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

English summary
A high-level meeting convened by Chief Minister Oommen Chandy here on Monday decided to stick to the Cabinet decision of entrusting the implementation of the Kochi Metro Rail project to the Delhi Metro Rail Corporation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X