വിളപ്പില്‍ശാല:ശോഭന കുമാരിയെ അറസ്‌റ്റ് ചെയ്‌തു

നിരാഹാരം നാലാം ദിവസവും തുടര്‍ന്നപ്പോള്‍ ആരോഗ്യം വഷളായ സാഹചര്യത്തില്‍ ആണ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. സമര സമിതി പ്രവര്‍ത്തകരുടെ സമ്മതത്തോടെ ആണ് പ്രസിഡന്റിനെ ആശുപത്രിയിലേക്ക് മാറ്റിയത്
ഇതിനിടയില്‍ മൂന്ന് പഞ്ചായത്തംഗങ്ങളും ഒരു ജില്ലാ പഞ്ചായത്ത് അംഗവും നിരാഹാര സമരം ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്‌ച മുതല്‍ ആണ് ശോഭന കുമാരി നിരാഹാര സമരം ആരംഭിച്ചത്. ചൊവ്വാഴ്‌ച കവയിത്രി സുഗതകുമാരി മധ്യസ്ഥ ചര്‍ച്ചയ്‌ക്ക് ശേഷം നിരാഹാരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ വിളപ്പില്‍ശാലയില്‍ നിന്നും മാലിന്യ സംസ്‌കരണ ഫാക്ടറി മാറ്റും എന്നും, ഇനി അവിടെ മാലിന്യം ഇടില്ല എന്നും സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയാല്‍ മാത്രമേ സമരത്തില്‍ നിന്നും പിന്‍മാറൂ എന്ന ഉറച്ച നിലപാടിലാണ് സമര സമിതിക്കാര്‍.
തിങ്കളാഴ്‌ച തന്നെ ഡോക്ടര്‍മാര്‍ ശോഠഭനാ കുമാരിയോട് ആരോഗ്യ നില മോശമാണ് എന്നും നിരാഹാരം സമരം അവസാനിപ്പിച്ച് ആശുപത്രിയില്‍ പ്രവേശിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രശ്‌നത്തിന് പരിഹാരമാകുന്നത് വരെ നിരാഹാരം തുടരാനായിരുന്നു അവരുടെ തീരുമാനം.
ഇതിനിടയില്‍ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല ഹര്‍ത്താല്‍ രണ്ടാം ദിവസവും ശക്തമായി തന്നെ തുടരുകയാണ്. വിളപ്പില്‍ശാല പഞ്ചായത്തും, സമീപ പഞ്ചായത്തുകളും പൂര്‍ണ്ണമായും സ്‌തംഭിപ്പിച്ചു കൊണ്ടാണ് ഹര്‍ത്താല്‍ പുരോഗമിക്കുന്നത്.
വിളപ്പില്‍ശാല സംയുക്ത സമര സമിതിയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ട് ചര്‍ച്ച ചെയ്യും പ്രശ്‌ന രിഹാരത്തിനായി എന്നാണ് പുതിയ റിപ്പോര്‍ട്ട്.












Click it and Unblock the Notifications