കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലാല മടങ്ങിവരും: ബ്രിട്ടീഷ് ഡോക്ടര്‍മാര്‍

  • By Nisha Bose
Google Oneindia Malayalam News

Malala Yousafzai
ലണ്ടന്‍: താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തക മലാല യൂസുഫിനെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടു വരാനുള്ള ശ്രമത്തിലാണ് ബ്രിട്ടനിലെ ഡോക്ടര്‍മാര്‍. മലാലയുടെ നില മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഇവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മലാലയെ വിദഗ്ധ ചികിത്സയ്ക്കായി ബ്രിട്ടനിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

മലാലയെ രക്ഷപെടുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഡേവിഡ് റോസര്‍ അറിയിച്ചു. എന്നാല്‍ മലാലയെ തിരികെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടുവരുന്നത് അത്ര എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച കാര്യങ്ങള്‍ അധികം വൈകാതെ പുറത്തുവിടുമെന്നും ആശുപത്രിവക്താവ് അറിയിച്ചു.

പെഷര്‍വാറിലെ ആശുപത്രിയില്‍ വെച്ച് ശസ്ത്രക്രിയയിലൂടെ മലാലയുടെ തലച്ചോറില്‍ നിന്നും വെടിയുണ്ടകള്‍ പുറത്തെടുത്തിരുന്നു.

സ്വാത് താഴ്‌വരയിലെ താലിബാന്‍ തീവ്രവാദികളുടെ കീഴിലുള്ളവരുടെ ജീവിതത്തെക്കുറിച്ചും ഇവര്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെക്കുറിച്ചും മലാല ഡയറി എഴുതിയിരുന്നു. ഇത് 2009ല്‍ ബി.ബി.സി. പ്രസിദ്ധീകരിച്ചതോടെയാണ് പെണ്‍കുട്ടി അന്താരാഷ്ട്ര ശ്രദ്ധനേടിയത്. തീവ്രവാദികളുടെ ആക്രമണത്തില്‍ മലാലയ്ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികള്‍ക്കും വെടിയേറ്റിരുന്നു.

മലാലയ്ക്കു നേരേയുണ്ടായ ആക്രമണം പാകിസ്താനില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കി. പ്രസിഡന്റ് ആസിഫലി സര്‍ദാരിയും പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയും ആക്രമണത്തെ അപലപിച്ചു. ഐക്യരാഷ്ട്ര സഭയും ആക്രമണത്തിനെതിരെ രംഗത്തെത്തിയിരുന്നു.

English summary
"Doctors ... believe Malala has a chance of making a good recovery on every level," said Dr Dave Rosser, the hospital's medical director, adding her treatment and rehabilitation could take months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X