കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജലസേചനകുംഭകോണത്തില്‍ ഗഡ്കരിക്ക് പങ്ക്

Google Oneindia Malayalam News

Nitin Gadakar
മുംബൈ: മഹാരാഷ്ട്രയിലെ ജലസേചന കുംഭകോണത്തില്‍ ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്ക് പങ്കുണ്ടെന്ന് അരവിന്ദ് കെജ്രിവാള്‍. ആരോപണത്തെ സാധൂകരിക്കുന്ന നിരവധി രേഖകളാണ് കെജ്രിവാള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ നിരത്തിയത്.

രാജിവെച്ച മഹാരാഷ്ട്ര ജലസേചനമന്ത്രി അജിത് പവാറുമായി ഗഡ്കരിക്ക് അടുത്ത ബിസിനസ് ബന്ധമാണുള്ളത്. കര്‍ഷകരുടെ എക്കര്‍ കണക്കിന് ഭൂമിഗഡ്കരി തട്ടിയെടുത്തിട്ടുണ്ട്. കൃഷി ഭൂമി വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച ബിജെപി നേതാവിന് ഈ സ്ഥലത്തേക്ക് അണക്കെട്ടുകളില്‍ നിന്നും വെള്ളമെത്തിക്കാനുള്ള എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് അജിത് പവാറാണ്.

ചുരുങ്ങിയ കാലം കൊണ്ട് മഹാരാഷ്ട്രയില്‍ വന്‍ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്താന്‍ ഗഡ്കരിക്ക് സാധിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ അഞ്ച് വൈദ്യുതോദ്പാദക സ്ഥാപനങ്ങളും മൂന്നു പഞ്ചസാര ഫാക്ടറികളും ഇദ്ദേഹത്തിനുണ്ട്. വിവരാവകാശ പ്രവര്‍ത്തക അഞ്ജലി ദാംാനിയയും കെജ്രിവാളിനൊപ്പമുണ്ടായിരുന്നു.

അഞ്ജലി നാഗ്പൂരില്‍ നിന്നു ശേഖരിച്ച പലരേഖകളും പത്രസമ്മേളനത്തില്‍ വിതരണം ചെയ്തു. മറാത്തി ഭാഷയിലുള്ള ഒട്ടേറെ തെളിവുകള്‍ ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യുപിഎ അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ വാധ്രയ്‌ക്കെതിരേയും കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെതിരേയും തെളിവുകള്‍ സഹിതം കെജ്രിവാള്‍ രംഗത്തെത്തിയിരുന്നു.

English summary
India Against Corruption member Arvind Kejriwal on Wednesday alleged that BJP President Nitin Gadkari was illegally favoured by Maharashtra government in allocation of farm land.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X