മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവണം

ഇക്കാര്യം കാണിച്ച് ജെഠ്‌മലാനി ബിജെപി അധ്യക്ഷന്‍ നിധിന്‍ ഗഡ്‌കരിക്ക് കത്ത് അയച്ചിട്ടുണ്ട്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആവാന്‍ ഏറ്റവും യോജിച്ച ആളാണ് മോഡി എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്.
ബിജെപിയിലെ മറ്റു നേതാക്കള്‍ക്കും മോഡിയെ കുറിച്ച് തന്റെ അഭിപ്രായം തന്നെ ആണ് എന്നും എല്ലാവര്‍ക്കും അദ്ദേഹത്തില്‍ ഉറച്ച വിശ്വാസമാണ് എന്നും ജഠ്‌മലാനി പറഞ്ഞു.
മോഡി ന്യൂനപക്ഷ വിരുദ്ധനാണ് എന്നത് വ്യാജ പ്രചാരണമാണ് എന്നു പറഞ്ഞ അദ്ദേഹം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണം എന്നും, ഇങ്ങനെ പ്രഖ്യാപിച്ചില്ലെങ്കില്‍ അത് വോട്ട് ചെയ്യുന്ന ജനങ്ങളെ വഞ്ചിക്കല്‍ ആണ് എന്നും അഭിപ്രായപ്പെട്ടു.
എന്നാല്‍ രാം ജഠ്‌മലാനിയുടെ അഭിപ്രായത്തോട് പ്രതികരിക്കാന്‍ ബിജെപി അധ്യക്ഷന്‍ നിധിന്‍ ഗഡ്‌കരി ഇതുവരെ തയ്യാറായിട്ടില്ല.












Click it and Unblock the Notifications