Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ കണ്ടു

Rahul Gandhi
ദില്ലി: കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങുമായി കൂടിക്കാഴ്‌ച നടത്തി. കൂടിക്കാഴ്‌ചയുടെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല.

എന്നാല്‍ കേന്ദ്ര മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ടാണ്‌ രാഹുല്‍ ഗാന്ധി മന്‍മോഹന്‍ സിങ്ങുമായി ചര്‍ച്ച നടത്തിയത്‌ എന്നാണ്‌ സൂചന. രാഹുല്‍ ഗാന്ധിയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ട സമയം അധിക്രമിച്ചിരിക്കുന്നു എന്നൊരു പൊതു അഭിപ്രായം കോണ്‍ഗ്രസിനുള്ളി ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്‌ ഈ കൂടിക്കാഴ്‌ച എന്നത്‌ കാര്യത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്‌ച നടന്നത്‌. രാഹുല്‍ ഗാന്ധിയെ മന്ത്രിസഭയില്‍ ഉള്‍ക്കൊള്ളിക്കാന്‍ മന്‍മോഹന്‍ സിങ്ങും വളരേയേറെ താല്‍പര്യം പ്രകടിപ്പിച്ചു എന്നൊരു റിപ്പോര്‍ട്ടും ഉണ്ട്‌.

മന്ത്രിസഭാ പുനസംഘടനയെ കുറിച്ച്‌ ചൊവ്വാഴ്‌ച പ്രധാനമന്ത്രിയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും രാഷ്ടരപതി പ്രണബ്‌ മുഖര്‍ജിയുമായി കൂടിക്കാഴ്‌ച നടത്തി ചര്‍ച്ച ചെയ്‌തിരുന്നു.

മന്ത്രിസഭയ്‌ക്ക്‌ പുറമെ സംഘടനയില്‍ വലിയ അഴിച്ചു പണികള്‍ തന്നെ ഉണ്ടാവും എന്നും സൂചനയുണ്ട്‌. 2014ലെ പാര്‍ലമെന്ററി തിരഞ്ഞെടുപ്പ്‌ രാഹുല്‍ ഗാന്ധിയെ മുന്നില്‍ നിര്‍ത്തി നേരിടുന്നതിന്റെ ഭാഗമായാണ്‌ ഈ പുനസംഘടനകളും ചര്‍ച്ചകളും എന്നാണ്‌ പൊതുവെ നിരീക്ഷിക്കപ്പെടുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+