Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നംഗ കുടുംബം ജീവനൊടുക്കി; കാരണം മനോവിഷമം?

കണ്ണൂര്‍: കൂത്തുപറമ്പിനടുത്ത് പാട്യത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടച്ചിമാക്കൂല്‍ ചന്ദ്രകാന്തത്തില്‍ വിനോദ് (39), ഭാര്യ ബീന (28), മകള്‍ ശ്രീലക്ഷ്മി (11) എന്നിവരാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയില്‍ വിഷം കഴിച്ചു മരിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കഴിഞ്ഞ ഏപ്രിലില്‍ ആറുമാസം മുമ്പ് വിനോദിന്റെ അമ്മയും സഹോദനും ഉള്‍പ്പടെ അഞ്ചുപേര്‍ പഴനിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചിരുന്നു. വിനോദ്കുമാറിന്റെ അമ്മ രുഗ്മിണിടീച്ചര്‍, സഹോദരന്‍ മനോജ് , മകന്‍ ശ്രീരാഗ്, സഹോദരിയുടെ മക്കളായ സിന്‍സി, സിബിന്‍രാജ് എന്നിവരാണ് മരണമടഞ്ഞത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിനോദ്കുമാറും ഭാര്യയും മകളും ഏറെക്കാലം കോയന്പത്തൂരിലും നാട്ടിലുമായി ചികിത്സയിലായിരുന്നു. ഇതിലുള്ള മനോവിഷമമാണ് കൂട്ട ആത്മഹത്യയിലേക്ക് എത്തിച്ചതെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് തലശേരി ഡിവൈ. എസ്.പി. എ.പി. ഷൗക്കത്തലി, കൂത്തുപറന്പ് സി. ഐ കെ.വി ബാബു എന്നിവരുടെ നേതൃത്തില്‍ പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+