Get Updates
Get notified of breaking news, exclusive insights, and must-see stories!

മസാലദോശയില്‍ പഴുതാര: ആര്യാസ് ഹോട്ടല്‍ പൂട്ടിച്ചു

 Thiruvananthapuram,
തിരുവനന്തപുരം: മസാലദോശയില്‍ നിന്ന് പഴുതാരയെ കിട്ടിയെന്ന പരാതിയെ തുടര്‍ന്ന് കിഴക്കേകോട്ടയിലെ ആര്യാസ് ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിച്ചു. തിരുവനന്തപുരം സ്വദേശിയായ നാഗരാജാണ് പരാതിക്കാരന്‍. രാവിലെ പതിനൊന്നരയോടെയാണ് സംഭവം.

സംസ്ഥാനത്തെ ഹോട്ടലുകളില്‍ വിളമ്പുന്ന ഭക്ഷണത്തെ കുറിച്ച് പരാതിയുയരുന്നത് വ്യാപകമായിരിക്കുകയാണ്. ഷവര്‍മ കഴിച്ച് ഒരു വിദ്യാര്‍ഥി മരിച്ച സംഭവത്തെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കിയെന്ന് ഭക്ഷ്യ സുരക്ഷാവിഭാഗം പറയുമ്പോഴും വൃത്തിഹീനമായ ഭക്ഷണം വിളമ്പുന്നതിനെ പറ്റിയുള്ള വാര്‍ത്തകള്‍ ദിനം പ്രതി പുറത്തു വരുന്നു.

അടുത്തിടെ കോഴിക്കോട്ടും തൃശ്ശൂരും ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഷവര്‍മ കഴിച്ച വിദ്യാര്‍ഥി ആശുപത്രിയിലായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ ഹോട്ടല്‍ ജീവനക്കാര്‍ തടയുകയും സംഭവത്തില്‍ പ്രതിഷേധിച്ച് നഗരത്തില്‍ കടകളടച്ച് പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു.

ഇവരിലൊരാള്‍ക്ക് ഭക്ഷ്യസുരക്ഷാദിനത്തില്‍ തന്നെയാണ് ഭക്ഷ്യവിഷബാധയേറ്റതെന്നതും വാര്‍ത്തയായി.25 ദിവസത്തോളം പൂട്ടിയിട്ട ശേഷം തുറന്ന് പ്രവര്‍ത്തിച്ച തൃശ്ശൂരിലെ ഹോട്ടലില്‍ നിന്നാണ് യുവാവിന് ഭക്ഷ്യവിഷബാധയേറ്റത്.

പരിശോധനയ്ക്ക് ശേഷം ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ച ഹോട്ടലുകളിലാണ് മിക്കപ്പോഴും ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നതെന്നതും ശ്രദ്ധേയമാണ്. പിഴയടച്ച ശേഷം പ്രവര്‍ത്തനമാരംഭിക്കുന്ന ഹോട്ടലുകള്‍ വീണ്ടും പഴയപടി തുടരുന്നതാണ് വിനയാവുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+