കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎ റൗഫിന്‌ ജാമ്യം ലഭിച്ചു

  • By Shabnam Aarif
Google Oneindia Malayalam News

KA Rauf
മലപ്പുറം: മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വ്യവസായിയുമായ കെഎ റൗഫിന്‌ ജാമ്യം ലഭിച്ചു. കൊണ്ടോട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയ പിഎ അബ്ദുല്‍ ജബ്ബാര്‍ ഹാജിയെ ഭീണി പെടുത്തിയ കേസിലാണ്‌ റൗഫിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നത്‌.

മലപ്പുറം ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ അന്‍യാസ്‌ തയ്യില്‍ ആണ്‌ റൗഫിന്‌ ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്‌. എല്ലാ ഒന്നിടവിട്ട തിങ്കളാഴ്‌ചകളിലും മലപ്പുറം ഡിവൈഎസ്‌പി അഭിലാഷിനു മുന്നില്‍ ഹാജരാതണം, സാക്ഷികളെ സ്വാധീനിക്കാനോ, ഭീഷണിപ്പെടുത്താനോ പാടില്ല, അന്വേഷണവുമായി സഹകരിക്കണം, ജാമ്യത്തിലിറങ്ങി കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പാടില്ല തുടങ്ങിയ വ്യവസ്ഥകളോടെയാണ്‌ ജാമ്യം അനുവദിക്കപ്പെട്ടിരിക്കുന്നത്‌.

പിഎ അബ്ദുല്‍ ജബ്ബാര്‍ ഹാജിയുടെ പരാതിയിന്‍മേല്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ്‌ റൗഫ്‌ അറസ്റ്റ്‌ ചെയ്യപ്പെടുന്നത്‌. റൗഫ്‌ തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്ന്‌ കാണിച്ച്‌ ജബ്ബാര്‍ ഹാജി നല്‍കിയ പരാതിയെ തുടര്‍ന്ന്‌ ഒക്ടോബര്‍ 11നാണ്‌ ആദ്യത്തെ അറസ്‌റ്റ്‌.

ഈ കേസില്‍ ഒക്‌ടോബര്‍ 13ന്‌ റൗഫിന്‌ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ വ്യാജരേഖ കാണിച്ച്‌ തന്നെ റൗഫ്‌ ഭീഷണിപ്പെടുത്തിയെന്ന കാണിച്ച്‌ ജബ്ബാര്‍ ഹാജി വീണ്ടും പരാതി നല്‍കിയതിനെ തുടര്‍ന്ന്‌ ഒക്ടോബര്‍ 16ന്‌ റൗഫ്‌ വീണ്ടും പൊലീസ്‌ കസ്റ്റഡിയിലാവുകയായിരുന്നു.

ജബ്ബാര്‍ഹാജിയെ ഭീഷണിപെടുത്തിക്കൊണ്ട്‌ റൗഫ്‌ നടത്തിയ ടെലഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തായിരുന്നു. റൗഫിന്റെ സമരം നടക്കുന്ന ക്വാറി പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പുതിയ സാക്ഷികള്‍ വരും എന്നായിരുന്നു റൗഫിന്റെ ഭീഷണി.

English summary
KA Rauf got bail. He was arrested on October 16 on the basis of the complaint got from Kondotty Panchayath president.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X