കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റൗഫിനെതിരെ കൂടുതല്‍ തെളിവുണ്ട്: ജബ്ബാര്‍ ഹാജി

  • By Nisha Bose
Google Oneindia Malayalam News

KA Rauf
മലപ്പുറം: മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിവാദ വ്യവസായി കെ.എ.റൗഫ് നടത്തിയ നീക്കങ്ങള്‍ക്ക് കൂടുതല്‍ തെളിവുണ്ടെന്ന് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാര്‍ ഹാജി
അറിയിച്ചു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജബ്ബാര്‍ ഹാജി ഇക്കാര്യം വെളിപ്പെടുത്തിയത്.

കുഞ്ഞാലിക്കുട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള റൗഫിന്റെ നീക്കങ്ങള്‍ വെളിപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ ഉടന്‍ പുറത്തുവിടും. കുഞ്ഞാലിക്കുട്ടിയുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ മധ്യസ്ഥനാവണമെന്ന് റൗഫ് തന്നോട് ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാല്‍ വന്‍ തുക പ്രതിഫലമായി നല്‍കാമെന്നും വാഗ്ദാനമുണ്ടായിരുന്നു.

ജബ്ബാര്‍ ഹാജിയെ ഭീഷണിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് റൗഫ് ഇപ്പോള്‍ റിമാന്‍ഡിലാണ്. കഴിഞ്ഞ ദിവസം റൗഫ് ജബ്ബാര്‍ ഹാജിയുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തു വന്നിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള ക്വാറിക്ക് അനുമതി വാങ്ങി തന്നാല്‍ ഐസ്‌ക്രീം കേസില്‍ നിന്നും പിന്‍മാറാമെന്ന് റൗഫ് ഫോണ്‍സംഭാഷണത്തില്‍ പറയുന്നു. അല്ലാത്തപക്ഷം കുഞ്ഞാലിക്കുട്ടിക്കെതിരെ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തുമെന്നും റൗഫ്് ഭീഷണിപ്പെടുത്തുന്നുണ്ട്. വാഴക്കാട് ഉള്ള തന്റെ ക്വാറിക്കെതിരായ സമരം പിന്‍വലിച്ചില്ലെങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് എതിരെ പുതിയ പരാതിക്കാരി വരുമെന്നും റൗഫ് പറയുന്നുണ്ട്.

ഫോണ്‍ സംഭാഷണം പുറത്തായതിനെ തുടര്‍ന്ന് റൗഫ് ഉപയോഗിക്കുന്ന നാല് മൊബൈല്‍ ഫോണുകളും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കി.

English summary
Kondotty Panchayath President Jabbar Haji said that he had more proof against KA Rauf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X