എന്‍എസ്എസിന് എതിരല്ല: ഗണേഷ്

ഗണേഷ് എന്‍എസ്എസിനെ അപമാനിച്ചുവെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം ബാലകൃഷ്ണ പിളള രംഗത്തെത്തിയിരുന്നു. ഒരു കുപ്പിക്ക് നായരെ വാങ്ങാന്‍ കഴിയുമെന്ന് പറഞ്ഞ് സമുദായത്തെ അപമാനിച്ചയാളാണ് ഗണേഷ്. നായരുടെ വോട്ടുകൊണ്ടല്ല ജയിച്ചതെന്നും പറഞ്ഞു. ഇത്രയും അഹങ്കാരമുള്ള ജനപ്രതിനിധിയുണ്ടോയെന്നും പിള്ള ചോദിച്ചു. പത്തനാപുരത്ത് പലവട്ടം തന്നെ ജയിപ്പിച്ച 60 ശതമാനത്തോളം വരുന്ന നായര്‍ സമുദായാംഗങ്ങളെ തള്ളിപ്പറയാന്‍ മടിയ്ക്കാത്തയാളാണ് മന്ത്രി.
കീഴൂട്ട് രാമന്‍പിള്ളയുടെ മകന്റെ മകന്‍ എന്‍എസ്എസിനെ എതിര്‍ത്ത് സംസാരിച്ചാല്‍ തനിക്ക് സഹിക്കില്ലെന്ന് പറഞ്ഞ പിള്ള ബന്ധത്തേക്കാള്‍ തനിക്ക് വലുത് സമുദായമാണെന്നും പ്രഖ്യാപിച്ചു.
ജയിലില്‍ കിടന്നപ്പോള്‍ തന്നെ കാണാന്‍ വരാത്തവനാണ് ഗണേഷ്. എന്നാല്‍, ഭാര്യയെയും മക്കളെയും കാണാന്‍ തിരുവനന്തപുരത്ത് വരുമായിരുന്നു. അതില്‍ തനിക്ക് പരാതിയില്ലെന്നും ബാലകൃഷ്ണപിള്ള പത്തനാപുരത്ത് എന്‍എസ്എസ് മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കവേ പറഞ്ഞു.












Click it and Unblock the Notifications