ഷവര്‍മ വീണ്ടും വില്ലന്‍; യുവാവ് ആശുപത്രിയിലായി

വക്കാട് ഏനാമ്മാവ് റോഡ് ബൈപാസിലെ റിലാക്‌സ് ഹോട്ടലില്‍നിന്ന് തിങ്കളാഴ്ച രാത്രിയാണ് ഇദ്ദേഹം ഷവര്‍മ കഴിച്ചത്. അതിനുശേഷം വയറുവേദന ഉണ്ടായതു കാരണമാണ് വീട്ടുകാര്‍ ചാവക്കാട് താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധചികിത്സയ്ക്കായി അമല ആസ്പത്രിയിലേക്ക് മാറ്റി.
ഒരുമാസം മുന്പ് തിരുവനന്തപുരത്ത് നിന്നുള്ള ആരോഗ്യവിഭാഗം അധികൃതര്‍ ഈ ഹോട്ടലില്‍ പരിശോധന നടത്തുകയും വൃത്തിഹീനമാണെന്ന് കണ്ടതിനെ തുടര്‍ന്ന് അടപ്പിയ്ക്കുകയും ചെയ്തിരുന്നു. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം നടന്ന റെയ്ഡിനുശേഷം ഈ ഹോട്ടല്‍ 25 ദിവസത്തോളം പൂട്ടിയിട്ടു. തുടര്‍ന്ന് പിഴയടച്ച ശേഷം പ്രത്യേക ഉത്തരവ് നേടിയാണ് ഇവര്‍ വീണ്ടും ഹോട്ടല്‍ തുറന്നത്.
ഭക്ഷ്യസുരക്ഷാദിനത്തില്‍തന്നെയാണ് യുവാവിന് ഭക്ഷ്യവിഷബാധയേറ്റത്. ചാവക്കാട് എസ്‌ഐ കെ. മാധവന്‍കുട്ടിയുടെ നേതൃത്വത്തില്‍ പോലീസെത്തി ഷവര്‍മയുടെ സാമ്പിള്‍ ശേഖരിച്ചു.












Click it and Unblock the Notifications