കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിലകന്റെ മകളെ ഒഴിപ്പിയ്ക്കില്ലെന്ന് ആദ്യഭാര്യ

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: തിലകന്റെ ഉടമസ്ഥതയിലുളള ഫ്‌ളാറ്റില്‍ നിന്ന് മകള്‍ സോണിയയെ ഒഴിപ്പിക്കില്ലെന്ന് ആദ്യ ഭാര്യയും മക്കളും കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

എന്നാല്‍ സോണിയ തിലകന്‍ താമസിക്കുന്ന അംബുജവിലാസം റോഡിലെ ഫ്‌ളാറ്റിലെ മുഴുവന്‍ വസ്തുക്കളും തിട്ടപ്പെടുത്താന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനും ഷമ്മി തിലകന്റെ അഭിഭാഷകന്‍ സാവകാശം ആവശ്യപ്പെട്ടു.

ഫ്‌ളാറ്റില്‍ സൂക്ഷിച്ചിട്ടുളള തിലകന്റെ പുരസ്‌കാരങ്ങള്‍ സംബന്ധിച്ച് അഡ്വക്കേറ്റ് കമ്മീഷണര്‍ നേരത്തെ കണക്കെടുപ്പ് നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ച് തല്‍സ്ഥിതി തുടരാന്‍ അഡീഷണല്‍ മുന്‍സിഫ് സഞ്ജു നേരത്തെ ഉത്തരവിട്ടിരുന്നു.

തിലകന്റെ മരണത്തിനുശേഷം ആദ്യ ഭാര്യയും മക്കളും ചേര്‍ന്ന് ഫ്‌ളാറ്റില്‍ നിന്ന് ഒഴിപ്പിക്കുന്നതിനും തിലകന്റെ പുരസ്‌കാരങ്ങള്‍ തട്ടിയെടുക്കുന്നതിനും ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സോണിയ തിലകന്‍ അഭിഭാഷകനായ എം.ഫത്തഹുദ്ദീന്‍ മുഖേനേയാണ് കോടതിയെ സമീപിച്ചത്. തിലകന്റെ മരണശേഷം ഷോബി തിലകന്‍ അംബുജവിലാസം റോഡിലെ ഫഌറ്റില്‍ എത്തി ഭീഷണിപ്പെടുത്തിയെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

ഹര്‍ജിക്കാരിയുടെ ആവശ്യം അംഗീകരിച്ച കോടതി ആസ്തികള്‍ വിലയിരുത്താന്‍ കമ്മീഷണറെ നിയോഗിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അപ്പാര്‍ട്ട്‌മെന്റിലെത്തി പരിശോധന നടത്തിയിരുന്നു. 1990ലാണ് തിലകന്‍ ഈ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയത്.

English summary
Soniya Thilakan, alleged that her step- brothers wanted to evict her and her family from flat B-2 at PRS Court in Pulimoodu, where they were residing for over two decades.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X