വിളപ്പില്‍ശാല: പ്ലാന്റ് പൂട്ടുന്നതിനെതിരെ മേയര്‍

മാലിന്യസംസ്‌കരണത്തിന് ബദല്‍ മാര്‍ഗങ്ങള്‍ ആലോചിക്കാതെയാണ് സര്‍ക്കാര്‍ പ്ലാന്റ് അടച്ചു പൂട്ടുന്നതെന്ന് മേയര്‍ പറഞ്ഞു.
ചൊവ്വാഴ്ച വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ക്കൊടുവിലാണ് മാലിന്യ സംസ്‌കരണ പ്ലാന്റ് പൂട്ടാന്‍ തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് വിളപ്പില്‍ശാല പഞ്ചായത്തില്‍ രണ്ട് ദിവസം നീണ്ട ഹര്‍ത്താലും പിന്‍വലിച്ചിരുന്നു.
വൈകിട്ട് ആറിന് സംയുക്ത സമര സമിതി നേതാക്കള്‍ സ്ഥലം എംഎല്‍എ കൂടിയ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ മഞ്ഞളാംകുഴി അലി, വി.എസ്. ശിവകുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. അതിനു ശേഷം എല്ലാവരും ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തുകയായിരുന്നു. ഈ ചര്‍ച്ചയിലാണ് പ്ലാന്റ് അടച്ചു പൂട്ടാമെന്ന് ധാരണയുണ്ടായത്.
പ്ലാന്റ് പൂട്ടുമെന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പിനെത്തുടര്‍ന്ന് വിളപ്പില്‍ശാലയില്‍ രണ്ടു ദിവസമായി നടക്കുകയായിരുന്ന അനിശ്ചിതകാല ഹര്‍ത്താല്‍ സംയുക്ത സമരസമിതി പിന്‍വലിച്ചു. എന്നാല്‍ രേഖാമൂലം ഉറപ്പ് ലഭിയ്ക്കുന്നത് വരെ നിരാഹാരസമരം തുടരും.












Click it and Unblock the Notifications