തെറ്റുകള്‍ ഏറ്റുപറഞ്ഞ് വിഎസ്

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലും തനിക്ക് തെറ്റു സംഭവിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയ്‌ക്കെതിരെ സംസാരിച്ചത് തെറ്റായിപ്പോയി. പാര്‍ട്ടി സെക്രട്ടറിയെ ഡാങ്കെയോട് ഉപമിച്ചതും തെറ്റായിപ്പോയെന്ന് വിഎസ് പറഞ്ഞു.
കൂടംകുളം വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി സ്വീകരിച്ച നിലപാട് താന്‍ അംഗീകരിക്കുമെന്നു വിഎസ് അച്യുതാനന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അറിയിച്ചിരുന്നു. വിഷയത്തിലെ തന്റെ നിലപാട് കേന്ദ്ര കമ്മിറ്റിയില്‍ അറിയിച്ചു കഴിഞ്ഞു. അതിനു വിഭിന്നമായ നിലപാട് പാര്‍ട്ടി സ്വീകരിക്കുകയാണെങ്കില്‍ അതനുസരിക്കാന്‍ താന്‍ തയ്യാറാണെന്നും വിഎസ് വ്യക്തമാക്കിയിരുന്നു.
വിഎസ് അച്യുതാനന്ദന്‍ കൂടംകുളം സന്ദര്‍ശിക്കാനൊരുങ്ങിയതിന്റെ പേരില്‍ സിപിഎം കേന്ദ്ര കമ്മറ്റിയില്‍ വിഎസ് വിമര്‍ശനമേറ്റു വാങ്ങിയിരുന്നു. കൂടംകുളം പ്രശ്‌നത്തെ കുറിച്ച് പാര്‍ട്ടി പുറത്തിറക്കിയ പ്രമേയത്തിലാണ് വിഎസിനെ വിമര്‍ശിച്ചത്.
വിഷയത്തില്‍ പാര്‍ട്ടി നിലപാട് മാറ്റണമെന്നാവശ്യപ്പെട്ട്് വിഎസ് പോളിറ്റ് ബ്യൂറോയ്ക്ക്് കത്തു നല്‍കിയിരുന്നു. എന്നാല്‍ വിഎസിന്റെ ആവശ്യം പിബി തള്ളിക്കളയുകയായിരുന്നു.












Click it and Unblock the Notifications