• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രണ്ടാം സംവാദത്തില്‍ ഒബാമയുടെ തിരിച്ചുവരവ്

  • By Ajith Babu

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വാശിയേറുന്നു. രണ്ടാം സംവാദത്തില്‍ നിലവിലെ പ്രസിഡന്റ് ബരാക് ഒബാമ മുന്‍തൂക്കം നേടിയെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. സംവാദത്തില്‍ ഒബാമ വിജയിച്ചതായി അഭിപ്രായ സര്‍വ്വേയിലും വ്യക്തമായി. 42 ശതമാനം പേര്‍ ഒബാമയെ പിന്തുണച്ചപ്പോള്‍ റോംനിയെ പിന്തുണച്ചത് 39 ശതമാനം ആള്‍ക്കാര്‍ മാത്രമായിരുന്നു.

ഡെന്‍വറില്‍ നടന്ന ആദ്യ സംവാദത്തില്‍ പിന്നിലായിപ്പോയ ഒബാമ ശക്തമായ തിരിച്ചുവരവാണ് ന്യൂയോര്‍ക്കിലെ ഹെംസ്്റ്റഡില്‍ നടന്ന സംവാദത്തിലൂടെ നടത്തിയത്.

മിറ്റ് റോംനിയുടെ സാന്പത്തിക നയങ്ങളെ ഒബാമ രൂക്ഷമായി വിമര്‍ശിച്ചാണ് ഒബാമ തിരിച്ചുവന്നത്. റോംനിയുടെ സാന്പത്തിക നയങ്ങള്‍ മദ്ധ്യവര്‍ഗത്തിലെ സമ്പന്നരെ തുണയ്ക്കുന്നതാണെന്ന് ് ഒബാമ പറഞ്ഞു. എന്നാല്‍ മദ്ധ്യവര്‍ഗത്തെ കഴിഞ്ഞ നാലു വര്‍ഷമായി ഒബാമ ചവിട്ടിയരച്ചുവെന്നായിരുന്നു ഇതിന് റോംനി നല്‍കിയ മറുപടി.

കഴിഞ്ഞ നാലു വര്‍ഷം അമ്പത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്നു ഒബാമ അവകാശപ്പെട്ടപ്പോള്‍ അമെരിക്കയില്‍ ഇപ്പോഴും 2.3 കോടി ജനങ്ങള്‍ തൊഴിലില്ലായ്മയില്‍ നട്ടം തിരിയുകയാണെന്നു മിറ്റ് റോംനി ചൂണ്ടിക്കാട്ടി. രാജ്യത്ത് 1.2 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് താന്‍ പഞ്ചകര്‍മ്മ പദ്ധതി തയ്യാറാക്കിയതായി റോംനി പറഞ്ഞു. എന്നാല്‍ തന്റെ പക്കല്‍ അഞ്ചിന പദ്ധതിയില്ലെന്നും, എല്ലാവര്‍ക്കും തൊഴില്‍ നല്‍കുകയെന്ന ഒരു പദ്ധതി മാത്രമാണുള്ളതെന്ന് ഒബാമ തിരിച്ചടിച്ചു. മികച്ച ശമ്പളവും കൂടുതല്‍ തൊഴിലും അമേരിക്കന്‍ ജനതയ്ക്ക് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷ വരുത്തുക ലക്ഷ്യമാണെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

ഊര്‍ജ്ജമേഖലയിലെ പ്രശ്‌നങ്ങളും സംവാദത്തില്‍ ചര്‍ച്ചാ വിഷയമായി. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ എണ്ണ ഉല്പാദനത്തില്‍ കൈവരിച്ച റെക്കാഡ് നേട്ടം റോംനി സൗകര്യപൂര്‍വം മറന്നുകളഞ്ഞെന്ന് ഒബാമ കുറ്റപ്പെടുത്തി. എന്നാല്‍ ഇന്ധനവില നാലു വര്‍ഷത്തിനിടെ ഇരട്ടിയായി വര്‍ദ്ധിച്ചുവെന്നാണ് റോംനി ചൂണ്ടിക്കാട്ടിയത്.

ലിബിയയില്‍ അമേരിക്കന്‍ സ്ഥാനപതി കൊല്ലപ്പെട്ട സംഭവത്തില്‍ തന്റെ സര്‍ക്കാരിനു വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയാറാണെന്നു ഒബാമ വ്യക്തമാക്കി. എന്നാല്‍ ലിബിയന്‍ പ്രശ്‌നത്തെ റോംനി രാഷ്ട്രീയവത്കരിച്ചത് ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം വിശദീകരിച്ചു. കുടിയേറ്റ നിയമവും ആരോഗ്യ സുരക്ഷയുമൊക്കെ സജീവ ചര്‍ച്ചയായ പൊതു സംവാദത്തില്‍ മിറ്റ് റോംനിക്കെതിരേ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ ബരാക് ഒബാമയ്ക്ക് കഴിഞ്ഞുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. നവംബര്‍ ആറിനാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. 22ന് അവസാന സംവാദം നടക്കും.

English summary
A combative Barack Obama landed telling blows on challenger Mitt Romney on Tuesday as naked dislike boiled over between the White House foes in a tense debate three weeks from election day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more