കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലാല:ആക്രമിച്ചത് വിശുദ്ധയുദ്ധത്തെ എതിര്‍ത്തതിനാല്‍

  • By Nisha Bose
Google Oneindia Malayalam News

 Malala Yousufzail
ഇസ്ലാമാബാദ്: മനുഷ്യാവകാശ പ്രവര്‍ത്തക മലാല യൂസഫിന് നേരെയുണ്ടായ ആക്രമണത്തെ ന്യായീകരിച്ച് പാക് താലിബാന്‍ രംഗത്തെത്തി.
മുജാഹിദീനെയും വിശുദ്ധ യുദ്ധത്തെയും എതിര്‍ത്തതിനാലാണ് മനുഷ്യാവകാശ പ്രവര്‍ത്തക മലാല യൂസഫിനെ ആക്രമിച്ചതെന്ന് താലിബാന്‍ അറിയിച്ചു.

വിദ്യാഭ്യാസത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയതിനാലല്ല മലാലയെ ആക്രമിച്ചത്. മലാല പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കുവേണ്ടി ചാരപ്രവര്‍ത്തി ചെയ്യുകയായിരുന്നുവെന്ന് താലിബാന്‍ ആരോപിച്ചു. ഇസ്ലാമിന്റെ ശത്രുക്കളെ മഹത്വവത്കരിക്കാന്‍ അവര്‍ ശ്രമം നടത്തി. വിശുദ്ധയുദ്ധത്തിനെതിരെ പ്രചാരണം നടത്തി താലിബാനെ അപകീര്‍ത്തിപ്പെടുത്താനായിരുന്നു മലാല ശ്രമിച്ചത്. ഇസ്ലമിനെതിരെ പ്രവര്‍ത്തിക്കുന്നവരെ കൊല്ലണമെന്നാണ് ഇസ്ലാമിക നിയമം പറയുന്നതെന്നും താലിബാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം ആക്രമണത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം ഉയരുകയാണ്. താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റ മലാല ബ്രിട്ടനിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പെഷര്‍വാറിലെ ആശുപത്രിയില്‍ വെച്ച് ശസ്ത്രക്രിയയിലൂടെ മലാലയുടെ തലച്ചോറില്‍ നിന്നും വെടിയുണ്ടകള്‍ പുറത്തെടുത്തിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മലാലയെ ബ്രിട്ടനിലേയ്ക്ക് മാറ്റുകയായിരുന്നു.

സ്വാത് താഴ്‌വരയിലെ താലിബാന്‍ തീവ്രവാദികളുടെ കീഴിലുള്ളവരുടെ ജീവിതത്തെക്കുറിച്ചും ഇവര്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെക്കുറിച്ചും മലാല ഡയറി എഴുതിയിരുന്നു. ഇത് 2009ല്‍ ബി.ബി.സി. പ്രസിദ്ധീകരിച്ചതോടെയാണ് പെണ്‍കുട്ടി അന്താരാഷ്ട്ര ശ്രദ്ധനേടിയത്. തീവ്രവാദികളുടെ ആക്രമണത്തില്‍ മലാലയ്ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികള്‍ക്കും വെടിയേറ്റിരുന്നു.

English summary

 Taliban insurgents have said that Malala Yousufzail its gunmen shot in the head deserved to die because she had spoken out against the group and praised US President Barack Obama., 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X