ബിജെപി അഞ്‌ജലി ദമാനിയക്കെതിരെ

ബിജെപി അധ്യക്ഷന്‍ നിധിന്‍ ഗഡ്‌കരിക്ക് നേരെ ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്‌ഷന്‍ പ്രവര്‍ത്തകര്‍ ബുധനാഴ്‌ച ഉയര്‍ത്തിയ അഴിമതി ആരോപണങ്ങള്‍ക്കുള്ള തെളിവുകള്‍ ശേഖരിച്ചത് അഞ്‌ജലി ദമാനിയ ആണ്.
അഞ്‌ജലിക്കെതിരെയുള്ള ആരോപണത്തിന് ശക്തി പകരാന്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് അഞ്‌ജലി മഹാരാഷ്ട്ര ജലസേചന വകുപ്പിന് എഴുതിയ കത്ത് ബിജെപി പുറത്ത് വിട്ടിട്ടുണ്ട്. കൊണ്ടനെ കര്‍ജാത്തില്‍ നിര്‍മ്മിക്കുന്ന പുതിയ അണക്കെട്ട് 500 - 700 അടി മാറ്റി നിര്‍മ്മിക്കണം എന്ന് കത്തില്‍ അഞ്‌ജലി ആവശ്യപ്പെട്ടു എന്നാണ് ആരോപണം.
ആദിവാസികളുടെ ഭൂമി സംരക്ഷിക്കുന്നതിന് വേണ്ടി നിര്‍മ്മിക്കുന്ന ഡാമാണ് ഇത്. എന്നാല്‍ തന്റെ ഉടമസ്ഥതയിലുള്ള 30 ഏക്കര്‍ ഭൂമി സംരംക്ഷിക്കുകയാണ് അഞ്‌ജലിയുടെ ലക്ഷ്യം എന്നാണ് ബിജെപി ആരോപിക്കുന്നത്. തന്റെ ഈ ആവശ്യം സാധിക്കാത്തതിനാല്‍ ആണ് അഞ്‌ജലി ബിജെപി അധ്യക്ഷന്‍ നിധിന്‍ ഗഡ്‌കരിക്ക് നേരെ തിരിഞ്ഞത് എന്നാണ് പാര്‍ട്ടിയുടെ പക്ഷം.
അതേസമയം തനിക്ക് എതിരെ ബിജെപി ഉയര്‍ത്തിയ ആരോപണങ്ങള്‍ അഞ്‌ജലി ദമാനിയ നിഷേധിച്ചു. വ്യക്തി വൈരാഗ്യം തീര്‍ക്കുകയായിരുന്നു തന്റെ ലക്ഷ്യം എങ്കില്‍ താനത് വ്യക്തപരമായി തന്നെ തീര്‍ക്കുമായിരുന്നു എന്നാണ് അഞ്‌ജലിയുടെ വാദം.












Click it and Unblock the Notifications