ജൂലിയയെ വീണ്ടും ചെരിപ്പ് ചതിച്ചു

സാധാരണമാണ്. രാഷ്ട്രീയത്തില്‍ പയറ്റിത്തെളിയാന്‍ ഇറങ്ങിതിരിയ്ക്കുന്നവര്‍ക്കാകട്ടെ ഈ വാക്ക് സുപരിചിതവുമാണ്. എത്രയോ വീഴ്ചകളെ അതിജീവിച്ചാവണം അവര്‍ ഉന്നതസ്ഥാനങ്ങളില്‍ എത്തിയത്.
ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡിനും ഇത്തരത്തിലൊരു 'വന്‍ വീഴ്ച' സംഭവിച്ചു. രാഷ്ട്രീയത്തിലെ എതിരാളികളല്ല മറിച്ച് സ്വന്തം ചെരിപ്പാണ് അവരെ ചതിച്ചത്.
ഇന്ത്യാസന്ദര്‍ശനത്തിനിടെ ദില്ലിയിലെ രാജ്ഘട്ടിലായിരുന്നു സംഭവം. ഉയര്‍ന്ന ഹീലുള്ള ചെരിപ്പിട്ട് സ്റ്റൈലില്‍ നടക്കുകയായിരുന്നു ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി. പെട്ടന്നാണ് കുട്ടികളെ പോലെ കമഴ്ന്നടിച്ച് വീണത്. പുല്ലു നിറഞ്ഞ മൈതാനത്തിലൂടെ നടക്കുന്നതിനിടെ ചെരിപ്പിന്റെ ഹീല്‍ പുല്ലില്‍ താഴ്ന്ന് പോയതാണ് വിനയായത്.
ചുവട് പിഴച്ചെങ്കിലും പ്രധാനമന്ത്രിയ്ക്ക് നാക്ക് പിഴച്ചില്ല. ഉടന്‍ തന്നെ എഴുന്നേറ്റ അവര്‍ തനിക്കൊന്നും പറ്റിയില്ലെന്ന് പ്രതികരിച്ചു. വീഴ്ച കണ്ട് പൊട്ടിച്ചിരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തീപാറുന്ന നോട്ടം എറിയാനും ജൂലിയ മറന്നില്ല. പുല്ലുകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ ചെരിപ്പ് താഴ്ന്ന് പോകുന്നത് സാധാരണമാണ്. അങ്ങനെ സംഭവിച്ചാല്‍ ആരും വീഴുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജൂലിയയെ ചെരിപ്പ് ചതിയ്ക്കുന്നത് ഇതാദ്യമായല്ല. ജനുവരിയില്‍ കാന്‍ബറയില്‍ നടന്ന ആസ്‌ത്രേലിയന്‍ ദിനാഘോഷത്തിനിടയിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും ജൂലിയയുടെ ചെരിപ്പ് ഊരിപ്പോയത് വാര്‍ത്തയായിരുന്നു.

ഗാന്ധിസമാധിയില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച ശേഷം മടങ്ങി വരുന്ന ജൂലിയ.

അയ്യൊ! കാലിടറിയോ?

രാഷ്ട്രീയത്തില്‍ കാലിടറാതെ പിടിച്ചു നില്‍ക്കാന്‍ പല മാര്‍ഗ്ഗങ്ങളും അറിയാം. എന്നാല്‍ ചെരുപ്പ് ചതിച്ചാല്‍ എന്തു ചെയ്യും?

സാരമില്ല...എനിക്കൊന്നും പറ്റിയില്ല. ചുവട് പിഴച്ചെങ്കിലും ജൂലിയയ്ക്ക് നാക്ക് പിഴച്ചില്ല

ഒടുക്കം എന്തായി? ആസ്‌ത്രേലിയയുടെ പ്രധാനമന്ത്രി പുല്‍ത്തകിടിയില്‍ കമഴ്ന്നടിച്ച് ഠിം!












Click it and Unblock the Notifications