കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി ചിദംബരം ജെപിസി മുമ്പാകെ ഹാജരായേക്കും

  • By Shabnam Aarif
Google Oneindia Malayalam News

P Chidambaram
ദില്ലി: സംയുക്ത പാര്‍ലമെന്ററി സമിതിയുടെ വ്യാഴാഴ്‌ച നടക്കാനിരിക്കുന്ന യോഗത്തിനു മുമ്പാകെ ധനമന്ത്രി പി ചിദംബരം ഹാജരായേക്കും. 2ജി സ്‌പെക്ട്രം ഇടപാട്‌ അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയുടെ മുമ്പാകെയാണ്‌ ചിദംബരം ഹാജരാവുക.

ജെപിസിക്ക്‌ മുമ്പാകെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെയും ഹാജരാക്കണം എന്ന്‌ ബിജെപിയില്‍ നിന്നും ഇടതുപത്തു നിന്നും ഉള്ള സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട്‌ ഏറെ ആയെങ്കിലും ഭരണപക്ഷം ഇതുവരെ ഇക്കാര്യം പരിഗണിച്ചിരുന്നില്ല.

ഇക്കാര്യത്തെ ചൊല്ലി പ്രതിപക്ഷാംഗങ്ങള്‍ നിരവധി തവണ സംയുക്ത പാര്‍ലമെന്ററി യോഗം ബഹിഷ്‌കരിക്കുകയും ഇറങ്ങിപ്പോവുകയും എല്ലാം ചെയ്‌തിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം ഫലം കാണാന്‍ പോവുകയാണ്‌ എന്നും, ചിദംബരം വ്യാഴാഴ്‌ചത്തെ യോഗത്തില്‍ ഹാജരായേക്കും എന്നും ആണ്‌ സൂചന.

2ജി സ്‌പെക്ട്രം ഇടപാടിനെ കുറിച്ച്‌ സമിതിക്ക്‌ മൊഴി നല്‍കാന്‍ മുന്‍ ക്യാബിനറ്റ്‌ സെക്രട്ടറി കെഎം ചന്ദ്രശേഖര്‍ വ്യാഴാഴ്‌ച ഹാജരാകും.

പ്രധാനമന്ത്രിയെ സമിതിക്ക്‌ മുമ്പാകെ വിളിച്ചു വരുത്തണം എന്ന ആവശ്യം ജെപിസി അധ്യക്ഷന്‍ പിസി ചാക്കോ തള്ളിയതിനെ തുടര്‍ന്നാണ്‌ കഴിഞ്ഞ ജെപിസി യോഗത്തില്‍ നിന്നും ഇടതുപക്ഷ അംഗങ്ങള്‍ ഇറങ്ങി പോയി പ്രതിഷേധം അറിയിച്ചത്‌. ബിജെപി അംഗങ്ങള്‍ ഇക്കാര്യത്തില്‍ പ്രതിഷേധിച്ച്‌ യോഗത്തില്‍ പങ്കെടുക്കുകയേ ചെയ്‌തിരുന്നില്ല.

English summary
Central Finance Minister P Chidambaram will prensent infront of the Joint Parliamentary Committee, which investigates the 2G Spectrum issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X