കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാരക്കേസ്‌:ചെന്നിത്തല മൗനം വെടിഞ്ഞു

  • By Shabnam Aarif
Google Oneindia Malayalam News

Ramesh Chennithala
തിരുവനന്തപുരം: മാധ്യമങ്ങളിലൂടെ മാത്രം ആണ്‌ ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ കോണ്‍ഗ്രസ്‌ നേതാവ്‌ കെ മുരളീധരന്റെ പരാതിയെ കുറിച്ച്‌ അറിഞ്ഞത്‌ എന്ന്‌ കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല അറിയിച്ചു.

ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ കുടുക്കി മുഖ്യമന്ത്രി ആയിരുന്നു കെ കരുണാകരനെ പുറത്താക്കിയ സംഭവത്തില്‍ നടപടി വേണം എന്ന്‌ തന്റെ ആവശ്യത്തില്‍ കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ ചെന്നിത്തലയുടെ മൗനം ദൗര്‍ഭാഗ്യകരമായി പോയി എന്നാ എംഎല്‍എ കെ മുരളീധന്റെ പ്രസ്‌താവനയോട്‌ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

പരാതി ലീഡറെ സംബന്ധിച്ച വിഷയം ആയതിനാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ചു എന്നും രമേശ്‌ ചെന്നിത്തല അറിയിച്ചു. അതുപോലെ ഈ പ്രശ്‌നത്തിലേക്ക്‌ കേന്ദ്രമന്ത്രി എകെ ആന്റണിയുടെ പേര്‌ വലിച്ചിഴച്ചത്‌ നിര്‍ഭാഗ്യകരമായി പോയി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തന്റെ രാഷ്ട്രീയ ഗുരു കരുണാകരനാണ്‌ എന്നു പറഞ്ഞു നടക്കാറുള്ള ചെന്നിത്തല ഇക്കാര്യത്തില്‍ മൗനം ദീക്ഷിച്ചത്‌ തെറ്റായി പോയി എന്ന അഭിപ്രായമാണ്‌ മുരളീധരന്‍ അറിയിച്ചത്‌. കവല തോളും കരുണാകരന്റെ പ്രതിമ സ്ഥാപിക്കതുകൊണ്ട്‌ കരുണാകര സ്‌നേഹം ആവില്ല എന്നും മുരളീധരന്‍ തുറന്നടിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ്‌ രമേശ്‌ ചെന്നിത്തല ഈ പ്രശ്‌നത്തില്‍ തന്റെ മൗനം വെടിഞ്ഞത്‌.

English summary
KPCC president Ramesh Chennitha said that it was only through media he got to know about K Muralidharan's complaint on the ISRO issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X