ദില്ലി: പീഡനക്കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിയ്‌ക്കെതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിക്കളഞ്ഞു. യാതൊരു തെളിവുമില്ലാതെയാണ് ഹര്‍ജിക്കാരനായ കിഷോര്‍ സമിത്രേ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഇത് രാഹുലിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയെന്ന് നിരീക്ഷിച്ച കോടതി പരാതിക്കാരനോട് നഷ്ടപരിഹാരമായി പത്തുലക്ഷം രൂപ നല്‍കാനും ഉത്തരവിട്ടു. ഇതില്‍ അഞ്ചു ലക്ഷം രൂപ രാഹുലിനും ബാക്കി അഞ്ചു ലക്ഷം പെണ്‍കുട്ടിയ്ക്കും വീട്ടുകാര്‍ക്കുമായി നല്‍കണമെന്നാണ് നിര്‍ദേശം.
2006 ഡിസംബര്‍ മൂന്നിന് ഉത്തര്‍പ്രദേശിലെത്തിയ രാഹുല്‍ ഗാന്ധിയും ആറ് സുഹൃത്തുക്കളും ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി തടവിലാക്കി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഒരു വെബ്‌സൈറ്റില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു കിഷോര്‍ സമ്രിതെ ഹര്‍ജി നല്‍കിയത്.
മുന്‍പ് സമ്രിതെയുടെ ഹര്‍ജി തള്ളിയ അലഹബാദ് ഹൈക്കോടതി പിഴയായി 50 ലക്ഷം രൂപ നല്‍കണമെന്നും ഉത്തരവിട്ടിരുന്നു. പരാതിക്കാരനെതിരേ സിബിഐ അന്വേഷണം നടത്താനും ഹൈക്കോടതി നിര്‍ദേച്ചിരുന്നു. ഇതിനെതിരെയാണ് സമ്രിതെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. സമ്രിതെയ്‌ക്കെതിരായ സിബിഐ അന്വേഷണം തുടരണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
The Supreme Court on Thursday dismissed an alleged case of rape and abduction against Congress General Secretary Rahul Gandhi. The apex court said that the CBI enquiry against the petitioner (Kishore Samrite) will continue and also imposed a fine of Rs 10 lakh on the petitioner.