മന്ത്രിയും എംഎല്‍എയും കയറിയ തോണി മറിഞ്ഞു
കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടി ഏഴോത്ത് കൃഷി മന്ത്രി കെ.പി മോഹനനും ടി.വി രാജേഷ് എംഎല്‍എയും കയറിയ തോണി മറിഞ്ഞു. കൊയ്ത്തുത്സവത്തിന് പോകുന്നതിനിടെയാണ് മന്ത്രിയും എംഎല്‍എയും കയറിയ തോണി മുങ്ങിയത്. വ്യാഴാഴ്ച രാവിലെ രാവിലെ ഒന്‍പത് മണിയോടെ ഏഴോത്തായിരുന്നു അപകടം.
ഏഴോം കൈപ്പാട് കോട്ടമണല്‍ കുറുവാട്ട് പാടശേഖര കമ്മിറ്റിയുടെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രിയും എംഎല്‍എയും. അഞ്ച് മീറ്ററോളം വരുന്ന കൈത്തോട് തോണിയില്‍ കടക്കുമ്പോഴാണ് അപകടമുണ്ടായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് സി.വി. കുഞ്ഞിരാമന്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥ ഡോ. വനജ എന്നിവരും അപകടത്തില്‍പ്പെട്ടു.
മന്ത്രിയും സംഘവും കയറി ഏതാനും അടി മുന്നോട്ടുനീങ്ങിയപ്പോള്‍ തോണി ഉലഞ്ഞുമറിയുകയായിരുന്നു. തോണിയിലുണ്ടായിരുന്ന എല്ലാവരും പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി. സമീപത്തുണ്ടായ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് എല്ലാവരെയും കരയ്‌ക്കെത്തിച്ചത്.
ഇതുകാരണം 9 മണിക്ക് നടക്കേണ്ട ഉദ്ഘാടനം അല്‍പം വൈകി. എന്നാല്‍ വെള്ളത്തില്‍ മുങ്ങിയ അതേ വേഷത്തില്‍ തന്നെ ഇരുവരുമെത്തി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ഇതിനുശേഷമാണ് വേഷം മാറ്റി മടങ്ങിയത്.












Click it and Unblock the Notifications