കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയുടെ മൗനം നിര്‍ഭാഗ്യകരം:മുരളീധരന്‍

  • By Shabnam Aarif
Google Oneindia Malayalam News

K Muralidharan
തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസ്‌ പുനരന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട്‌ കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ നേരെ ശക്തമായ ആരോപണങ്ങളുമായി കോണ്‍ഗ്രസ്‌ നേതാവ്‌ കെ മുരളീധരന്‍ രംഗത്തെത്തി. ഇക്കാര്യത്തില്‍ കെപിസിസി പ്രസിഡന്റിന്റെ മൗനം ദൗര്‍ഭാഗ്യകരം ആണ്‌ എന്നാണ്‌ മുരളീധരന്‍ അഭിപ്രായപ്പെട്ടത്‌.

മുഖ്യമന്ത്രി ആയിരുന്ന ഒരാളെ (കെ കരുണാകരന്‍)ചാരക്കേസില്‍ കുടുക്കി പുറത്താക്കിയ സംഭവത്തില്‍ നടപടി വേണം എന്ന ആവശ്യത്തില്‍ ചെന്നിത്തലയുടെ മൗനം ദൗര്‍ഭാഗ്യകരം ആണ്‌ എന്നാണ്‌ മുരളീധരന്‍ അഭിപ്രായപ്പെട്ടു.

ചെന്നിത്തല ഇക്കാര്യത്തില്‍ പ്രതികരിക്കണം എന്നാണ്‌ അദ്ദേഹത്തിന്റെ ആവശ്യം. പിതാവിനുണ്ടായ അപമാനത്തില്‍ ഒരു മകന്‌ ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണം ആണ്‌ തന്റേതെന്നും തന്റെ ഭാഗത്ത്‌ നിന്നും തെറ്റ്‌ സംഭവിച്ചിട്ടുണ്ട്‌ എങ്കില്‍ തിരുത്താന്‍ കെപിസിസി പ്രസിഡന്റ്‌ എന്ന നിലയില്‍ ചെന്നിത്തലയ്‌ക്ക്‌ അവകാശമുണ്ട്‌ എന്നും അദ്ദേഹം പറഞ്ഞു.

ചെന്നിത്തല, തന്റെ രാഷട്രീസ ഗുരു കരുണാകരനാണ്‌ എന്ന്‌ പറഞ്ഞു നടക്കാറുണ്ട്‌. കവല തോറും അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചത്‌ കൊണ്ട്‌ കരുണാകര സ്‌നേഹമാവില്ല. മുരളീധരന്‍ തുറന്നടിച്ചു.

മുഖ്യമന്ത്രിക്ക്‌ ഐഎസ്‌ആര്‍ഒ ചാരക്കേസ്‌ പുനരന്വേഷിക്കുന്നതിനെ കുറിച്ച്‌ താന്‍ നല്‍കിയ കത്ത്‌ ആഭ്യന്തര സെക്രട്ടറിക്ക്‌ കൈമാറി എന്ന്‌ അറിയാന്‍ കഴിഞ്ഞു. എന്നാല്‍ പല വേദികളിലും ഒന്നിച്ച്‌ കണ്ടിട്ടും ഇക്കാര്യത്തെ കുറിച്ച്‌ ഉമ്മന്‍ ചാണ്ടി ഒന്നും മിണ്ടിയില്ല എന്ന്‌ മുരളീധരന്‍ കുറ്റപ്പെടുത്തി.

English summary
MLA and Congress leader K Muralidharan criticizes KPCC President Ramesh Chennithala for his silence in the ISRO issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X