കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ എല്ലാവര്‍ക്കും 9 സിലിണ്ടര്‍

  • By Ajith Babu
Google Oneindia Malayalam News

LPG Cylender
തിരുവനന്തപുരം: സംസ്ഥാനത്ത് എപിഎല്‍-ബിപിഎല്‍ ഭേദമില്ലാതെ സബ്‌സിഡിയോടെ പരമാവധി ഒമ്പത് പാചകവാതക സിലിണ്ടറുകള്‍ വരെ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. യുഡിഎഫ് ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണു തീരുമാനം. ഒരു വീട്ടില്‍ ഒരു ഗ്യാസ് കണക്ഷന്‍ മാത്രമാക്കുമെന്നു മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഉപയോഗിച്ച അത്രയും സിലിണ്ടറുകളാണ് ഒരു ഉപഭോക്താവിന് അനുവദിക്കുക. ഇത് പരമാവധി ഒന്പത് വരെയായിരിക്കും. ഇതുപ്രകാരം കഴിഞ്ഞവര്‍ഷം ഒമ്പതു സിലിണ്ടറുകള്‍ ഉപയോഗിച്ചവര്‍ക്കു മാത്രമായിരിക്കും ഈ വര്‍ഷവും സബ്‌സിഡി നിരക്കില്‍ അത്രയും എണ്ണം ലഭിക്കുക. കൂടുതല്‍ ഉപയോഗിച്ചവര്‍ക്കും ഒമ്പതെണ്ണമേ ലഭിക്കൂ. കഴിഞ്ഞ വര്‍ഷം ആറോ അതില്‍ താഴെയോ സിലിണ്ടറുകള്‍ ഉപയോഗിച്ചവര്‍ക്ക് ആറു സിലിണ്ടറുകള്‍വരെയും ഏഴെണ്ണം ഉപയോഗിച്ചവര്‍ക്ക്ഏഴും എട്ടെണ്ണം ഉപയോഗിച്ചവര്‍ക്ക്എട്ടും സിലിണ്ടറുകള്‍ ലഭി ക്കും. ഒരു വീട്ടില്‍ ഒരു കണക്ഷന്‍ മാത്രമായിരിക്കും ഇനി നല്‍കുക. ഇതു സംബന്ധിച്ച് തര്‍ക്കം വന്നാല്‍ വൈദ്യുതി കണക്ഷനായിരിക്കും മാനദണ്ഡമാക്കുക.

ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് മാത്രം ഒന്‍പതു സബ്‌സിഡി സിലിണ്ടറുകള്‍ നല്‍കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും യു.ഡി.എഫ് ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഇതില്‍ മാറ്റം വരുത്തുകയായിരുന്നെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എ.പി.എല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങള്‍ക്കും വര്‍ഷം ഒന്പത് സിലിണ്ടര്‍ വരെ നല്‍കണമെന്നായിരുന്നു യു.ഡി.എഫ് ശുപാര്‍ശ.

പെട്രോളിയം കമ്പനികളുമായി ആലോചിച്ച് സബ്‌സിഡിത്തുക കൈമാറുന്ന കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കും. അധികമായി മൂന്ന് പാചകവാതക സിലിണ്ടറുകള്‍ സബ്‌സിഡിയോടെ നല്‍കേണ്ടി വരുന്‌പോള്‍ വര്‍ഷം ഏകദേശം 163 കോടിയുടെ അധികബാദ്ധ്യതയാണ് കണക്കാക്കുന്നത്.

ഒരു വീട്ടില്‍ ഒരു കണക്ഷന്‍ എന്നത് നിര്‍ബന്ധമാക്കുന്‌പോള്‍ ബാദ്ധ്യത 110 മുതല്‍ 120 കോടി വരെയായി കുറഞ്ഞേക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
Congress-led UDF government in Kerala on Wednesday night decided to provide three subsidised LPG cylinders over and above the cap of six fixed by the Centre to all categories of consumers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X