മുഖ്യമന്ത്രി കൊല്ലപ്പെടുമെന്ന് ഫോണ്‍ സന്ദേശം

പത്ര ഓഫാസുകളിലേക്ക് അജ്ഞാതനാണ് മുഖ്യമന്ത്രി കൊല്ലപ്പെടും എന്നു പറഞ്ഞ് ഫോണ്‍ ചെയ്‌തിരിക്കുന്നത്. സെക്രട്ടറിയേറ്റില്‍ വെച്ചോ, അല്ലെങ്കില്‍ പൊതു സ്ഥലത്ത് വെച്ചോ 10 ദിവസങ്ങള്‍ക്ക് ഉള്ളില്‍ മുഖ്യമന്ത്രി കൊല്ലപ്പെടും എന്നാണ് അജ്ഞാതന്‍ അറിയിച്ചിരിക്കുന്നത്.
ഒരു മൊബൈല്‍ നമ്പറില്‍ നിന്നും ആണ് ഫോണ്‍ കോള്‍ വന്നിരിക്കുന്നത്. ഈ നമ്പര്‍ കണ്ടു പിടിച്ച പൊലീസ് സംഭവത്തില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
മാതൃഭൂമി, ജന്മഭൂമി, മലയാള മനോരമ എന്നീ പത്രങ്ങളുടെ ഓഫീസുകളിലേക്കാണ് അജ്ഞാത ഫോണ്‍ സന്ദേശം വന്നത്.












Click it and Unblock the Notifications