വൈദ്യുതി ബില്ലിനൊപ്പം ഉപദേശവും

വൈദ്യുതി നിയന്ത്രിക്കാനുള്ള റെഗുലേറ്ററി കമ്മീഷന്റെ വിധി അംഗീകരിച്ച് ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവിലാണ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കാന്‍ തീരുമാനമായത്. ഇപ്പോള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിച്ചാല്‍ അടുത്ത സാമ്പത്തിക വര്‍ഷം സര്‍ചാര്‍ജ് നല്‍കേണ്ടി വരുമെന്നാണ് നോട്ടീസില്‍ ഉണ്ടാവുക.
വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലെ വൈദ്യുതി ഉപഭോഗത്തിന് ആനുപാതികമായി സര്‍ചാര്‍ജ് ഈടാക്കാനാണ് തീരുമാനം. വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ബോര്‍ഡ് സമര്‍പ്പിച്ച് നിര്‍ദേശങ്ങള്‍ പരിഗണിച്ച റഗുലേറ്ററി കമ്മീഷന്‍ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് ഈ രീതി മുന്നോട്ടുവച്ചത്. അടുത്ത ജൂണ്‍ മുതല്‍ സര്‍ചാര്‍ജായി പണം ഈടാക്കും. ഉപഭോഗം കൂടുന്നതനുസരിച്ച് സര്‍ചാര്‍ജ് നിരക്കും ഉയരുമെന്നതിനാല്‍ ഉപഭോക്താക്കള്‍ സ്വയം നിയന്ത്രണത്തിന് തയ്യാറാവുമെന്ന കണക്കുകൂട്ടലിലാണിത് നടപ്പാക്കുന്നത്.












Click it and Unblock the Notifications