മുഖ്യമന്ത്രിക്ക് വധഭീഷണി: യുവാവ് അറസ്റ്റില്‍
കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഫോണിലൂടെ വധഭീഷണി ഉയര്‍ത്തിയ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി മുതുവടത്തൂര്‍ കല്ലുള്ളതില്‍ കുന്നത്ത് വീട്ടില്‍ കുഞ്ഞബ്ദുള്ള(27)യെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്ന് നാദാപുരം പ്രിന്‍സിപ്പള്‍ എസ്.ഐ ജീവന്‍ജോര്‍ജ്ജ് ആണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കോഴിക്കോട് സിറ്റി പൊലീസിന് കൈമാറുമെന്ന് നാദാപുരം പൊലീസ് പറഞ്ഞു.
രണ്ട് മൊബൈല്‍ ഫോണുകളില്‍ നിന്നായി കോഴിക്കോട്ടെ ചില പത്രമോഫീസുകളിലേക്ക് ഫോണ്‍വിളിച്ച് ബുധനാഴ്ച രാവിലെ 11.50 ഓടെയാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഇയാള്‍ ഭീഷണി ഉയര്‍ത്തിയത്.
പൊലീസ് സൈബര്‍ സെല്‍ വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ സ്വന്തം മേല്‍വിലാസത്തില്‍ എടുത്ത രണ്ട് മൊബൈല്‍ ഫോണ്‍നന്പറുകളില്‍ നിന്നാണ് വിളിവന്നതെന്ന് കണ്ടെത്തി. മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നും ചികില്‍സ തുടരുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications