കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരള്‍ച്ച: കൂടുതല്‍ കേന്ദ്രസഹായം ആവശ്യപ്പെടും

Google Oneindia Malayalam News

Oommen Chandy
സംസ്ഥാനത്തെ വരള്‍ച്ചാ സ്ഥിതിഗതികള്‍ ഗുരുതരമായ സാഹചര്യത്തില്‍ കേന്ദ്ര സഹായത്തിനുള്ള മെമ്മോറാണ്ടം പുതുക്കി സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരാഴ്ചക്കുള്ളില്‍ പുതുക്കിയ മെമ്മോറാണ്ടം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 1468.631 കോടി രൂപയുടെ സഹായമാണ് സെപ്തംബറില്‍ കേന്ദ്രകൃഷി വകുപ്പിന് സമര്‍പ്പിച്ച പ്രാഥമിക മെമ്മോറാണ്ടത്തില്‍ സംസ്ഥാനം അഭ്യര്‍ത്ഥിച്ചിരുന്നത്.

വരള്‍ച്ച ബാധിത ജില്ലകളായി പ്രഖ്യാപിച്ച ഇടുക്കി, വയനാട്, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കുടിവെള്ള വിതരണം, ആരോഗ്യപരിപാലനം, കുടിവെള്ള വിതരണ പദ്ധതികള്‍, അറ്റകുറ്റപ്പണി നടത്തി ശക്തിപ്പെടുത്തല്‍, ഭൂഗര്‍ഭജല വിനിയോഗം, കാര്‍ഷിക/മൃഗസംരക്ഷണ മേഖലകളിലെ നാശനഷ്ടങ്ങള്‍ എന്നിവയ്ക്കാണ് തുക ആവശ്യപ്പെട്ടിരുന്നത്.

വരള്‍ച്ചാ സ്ഥിതിഗതികള്‍ വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന് സംസ്ഥാനത്തെ ഗുരുതമായ സ്ഥിതിഗതികള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര കൃഷിവകുപ്പ് ജോയിന്റ് സെക്രട്ടറി നരേന്ദ്രഭൂഷന്റെ നേതൃത്വത്തിലുള്ള എട്ടംഗസംഘം രണ്ട് ടീമായി തിരിഞ്ഞ് കഴിഞ്ഞദിവസങ്ങളില്‍ വരള്‍ച്ചയുടെ പിടിയിലായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ജനപ്രതിനിധികള്‍, കര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.

വരള്‍ച്ച സംസ്ഥാനത്തെ ഡാമുകളുടെ ജലവിതാനത്തെ ബാധിച്ച സാഹചര്യത്തില്‍ വിദ്യുച്ഛക്തി മേഖലയ്ക്കുണ്ടായ നഷ്ടവും കേന്ദ്രസംഘത്തെ ബോധ്യപ്പെടുത്തി. കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കുറഞ്ഞ മഴയാണ് ഇത്തവണ രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ വൈദ്യുതി, കുടിവെള്ളം, കൃഷി എന്നീ മേഖലകളിലാകെ ഇത് ശക്തമായ പ്രത്യാഘാതമാണുണ്ടാക്കിയത്.

വൈദ്യുതിമേഖലയ്ക്കുണ്ടായ നഷ്ടം കേന്ദ്രസഹായം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളുടെ പരിധിയിലുള്‍പ്പെടില്ലെങ്കിലും ജലസേചനകുടിവെള്ള വിതരണ മേഖലകളിലെ നഷ്ടം ഗൌരവതരമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സംഘം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തുലാവര്‍ഷം കാര്യമായി ലഭിക്കുന്നില്ലെങ്കില്‍ പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകള്‍കൂടി വരള്‍ച്ച ബാധിതമായി പ്രഖ്യാപിക്കേണ്ടിവരും.

ഈ സാഹചര്യങ്ങളില്‍ കൂടുതല്‍ കേന്ദ്രസഹായം സംസ്ഥാനത്തിന് ലഭിക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. വരള്‍ച്ച ബാധിത മേഖലകള്‍ സന്ദര്‍ശിച്ച നരേന്ദ്ര ഭൂഷന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം നേരത്തെ മുഖ്യമന്ത്രി, റവന്യു മന്ത്രി അടൂര്‍ പ്രകാശ് എന്നിവരെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.ഒ.സൂരജ് ജില്ലാ കളക്ടര്‍ കെ.എന്‍.സതീഷ് തുടങ്ങിയവരും സന്നിഹിതരായിന്നു.

English summary
To deal with the draught like situation in Kerala, the state goverment demanded more financial aid from central goverment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X