കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂളുകളില്‍ ഇനിമുതല്‍ ഗ്‌ളോബല്‍ ക്‌ളാസ് റൂം

Google Oneindia Malayalam News

Classroom
തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളെ മറുനാടന്‍ സ്‌കൂളുകളുമായി വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെ ബന്ധപ്പെടുത്തുന്ന പുതിയ പരിപാടിയുടെ ഉദ്ഘാടനം ഐടി അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരി നിര്‍വഹിച്ചു.

ഗ്‌ളോബല്‍ ഡിഗിനിറ്റി ദിനത്തോടനുബന്ധിച്ച് ആഗോള സാഹോദര്യ സന്ദേശവുമായി ജി.എച്ച്.എസ്. കരുവാന്‍പോയി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആണ് ഏഴ് വിദേശ സ്‌കൂളുകളെ ഇന്റര്‍നെറ്റിലെ സ്‌കൈപ്പ് സംവിധാനം ഉപയോഗിച്ച് സന്ദര്‍ശിച്ചത്. ഇതില്‍ പങ്കെടുക്കാം ജര്‍മനി, ന്യൂസിലാന്റ്, സ്വിറ്റ്‌സര്‍ലാന്റ് എന്നീ രാജ്യങ്ങളിലെ അധ്യാപകര്‍ തങ്ങളുടെ കുട്ടികളുമായി അവരുടെ സ്‌കൂളുകളില്‍ എത്തിയിരുന്നു.
സ്‌കൂള്‍ സമയത്തിന് ശേഷവും സ്‌കൈപ്പ് വഴി വിവിധ അധ്യാപകരും കുട്ടികളും ഐടി അറ്റ് സ്‌കൂള്‍ നല്‍കിയിരുന്ന ഇന്റര്‍നെറ്റും അനുബന്ധ സംവിധാനങ്ങളും ഉപയോഗിച്ച് സ്‌കൈപ്പ് ഉപയോഗരീതി പഠിച്ച് തുടങ്ങുകയാണ്. നവംബറില്‍ നടക്കുന്ന ആഗോള വിദ്യാഭ്യാസ യോഗത്തില്‍ ജി.എച്ച്.എസ്.എസ്. കരുവാന്‍പോയിയിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും.

ആഗോള ഓണ്‍ലൈന്‍ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണായ ആനി മിര്‍ച്ചിനുമായി കരുവാംപോയി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആശയവിനിമയവും നടത്തി. വിക്കി പ്രചാരകനായ സാറാ സ്‌റുവര്‍ട്ട്, സെബാസ്‌റ്യന്‍ പനക്കല്‍ എന്നിവരുടെ സഹായത്തോടെ ഐടി അറ്റ് സ്‌കൂള്‍ മാസ്‌റര്‍ ട്രെയിനര്‍ പോള്‍ കെ.ജെ., സുമേഷ് എന്നിവരാണ് ഈ ഗ്‌ളോബല്‍ ഡിഗ്‌നിറ്റി ദിനത്തിലെ ഗ്‌ളോബല്‍ ക്‌ളാസ്‌റൂമിന് നേതൃത്വം നല്‍കിയത്.

English summary
Part of it@school project 'connecting Kerala school to Global Classroom' program started.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X