കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടിയും ലീഗും പേടിയ്ക്കുന്നു: റൗഫ്

  • By അഭിരാം
Google Oneindia Malayalam News

KA Rauf
ഇന്ത്യയില്‍ ഏതൊരു പൗരനും ഭരണഘടന നല്‍കുന്ന അഭിപ്രായപ്രകടന സ്വാതന്ത്ര്യമുണ്ട്. അത് അവന്റെ അവകാശമാണ്. ആ അഭിപ്രായ സ്വാതന്ത്ര്യമാണ് മലപ്പുറത്ത് എനിക്ക് നിഷേധിക്കപ്പെട്ടത്. മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ എനിക്കെതിരേ കെട്ടിച്ചമച്ച കള്ളക്കഥയുടെ പിന്നാമ്പുറ യാഥാര്‍ത്ഥ്യങ്ങള്‍ ഞാന്‍ പൊതുസമൂഹത്തിനു മുന്നില്‍ തുറന്നു പറഞ്ഞാല്‍ പല മുഖം മൂടികളും അഴിഞ്ഞുവീഴുമെന്നതുറപ്പാണ്. അതു തടയുന്നതിനുവേണ്ടിയാണ് പോലിസിനെ ഉപയോഗിച്ച് ലീഗ് നേതാക്കള്‍ ഇത്തരമൊരു നീക്കം നടത്തിയത്.

മലപ്പുറത്ത് തനിക്ക് പ്രസംഗിക്കാന്‍ അവസരം നിഷേധിച്ചതിനെ കുറിച്ച് കെഎ റൗഫ് വണ്‍ഇന്ത്യയോട് സംസാരിക്കുകയായിരുന്നു. റൗഫ് പ്രസംഗിക്കുമെന്നതിനാല്‍ ഐഎന്‍എല്‍ മലപ്പുറത്ത് സംഘടിപ്പിച്ച പൊതുയോഗത്തിന് അവസാനനിമിഷം പോലിസ് അനുമതി നിഷേധിക്കുകയായിരുന്നു. റൗഫ് പ്രസംഗിച്ചാല്‍ ക്രമസമാധാനപ്രശ്‌നം ഉണ്ടാകുമെന്നായിരുന്നു പോലിസിന്റെ നിലപാട്. തനിക്കെതിരേ ഉയര്‍ന്ന കേസിനെ കുറിച്ചും ചാനലുകളിലൂടെ പ്രചരിച്ച ശബ്ദരേഖയെ കുറിച്ചും റൗഫ് നല്‍കുന്ന വിശദീകരണം കേള്‍ക്കാന്‍ വന്‍ ജനക്കൂട്ടമാണ് മലപ്പുറത്തുണ്ടായിരുന്നത്.

ഭീഷണികൊണ്ട് ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്റെയും ശക്തികുറയ്ക്കാമെന്ന് വ്യാമോഹിക്കേണ്ട. യാഥാര്‍ത്ഥ്യം തിരിച്ചറിയുന്ന സമൂഹത്തിന്റെ പിന്തുണ ഞങ്ങള്‍ക്കു കരുത്തായുണ്ട്. ഐസ്‌ക്രീം കേസിന്റെയും അതു തേച്ചുമായ്ക്കാന്‍ നടത്തിയ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളെയും ഒഴുകിയ കോടികളുടെ കണക്കും പുറത്തുകൊണ്ടുവരാനുള്ള ഈ പോരാട്ടത്തിനിടയില്‍ എനിക്ക് ഒരു പക്ഷേ, ജീവന്‍ നഷ്ടപ്പെട്ടേക്കാം. പക്ഷേ, ഇവര്‍ക്കു മുമ്പില്‍ നട്ടെല്ല് വളയ്ക്കാന്‍ എനിക്ക് കഴിയില്ല. എന്റെ നിലപാടില്‍ ഞാന്‍ ഉറച്ചുനില്‍ക്കുക തന്നെ ചെയ്യും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി സംസാരിച്ച രീതിയില്‍ പ്രചരിച്ച ശബ്ദരേഖ എഡിറ്റ് ചെയ്ത് കൃത്രിമമമായി ഉണ്ടാക്കിയതാണ്. അതു സംബന്ധിച്ചുള്ള യഥാര്‍ത്ഥ രേഖകള്‍ എന്റെ കൈവശമുണ്ട്. അധികം വൈകും മുമ്പ് അത് പുറംലോകത്തെത്തിക്കും. മറ്റൊരു പ്രധാന വസ്തുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ പോലെ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി വഴിവിട്ട് എന്നെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്യുന്നത് എന്തിനാണ്? നിയമവിരുദ്ധമായ ക്വാറിയാണ് എനിക്കുള്ളതെങ്കില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആ പ്രശ്‌നം എങ്ങനെയാണ് പരിഹരിക്കുക? അത് അധികാര ദുര്‍വിനിയോഗമല്ലേ?

ലീഗിലെ ഉന്നതരെ രക്ഷിക്കുന്നതിനുവേണ്ടിയാണ് ഈ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈ വിധത്തില്‍ വാഗ്ദാനം നല്‍കിയതെന്ന് സുവ്യക്തമല്ലേ? അധികാര കസേരയില്‍ ഇരിയ്ക്കുന്നതിനു മുമ്പ് നടത്തിയ സത്യപ്രതിജ്ഞയുടെ നഗ്നമായ ലംഘനമാണിത്. എന്നെ സഹായിക്കാന്‍ എന്തിന് ഇദ്ദേഹം മുന്നോട്ടുവന്നുവെന്ന് പൊതുസമൂഹത്തിന് മുന്നില്‍ പറയാനുള്ള ബാധ്യത ഇദ്ദേഹത്തിനുണ്ട്. ഐസ്‌ക്രീ കേസ് സംബന്ധിച്ച് എന്റെ കൈവശമുള്ള തെളിവുകള്‍ പുറത്തുവരാതിരിക്കാനുള്ള ലീഗ് നേതൃത്വത്തിന്റെ വ്യഗ്രതയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഇത്തരം ചെയ്തികളിലൂടെ വ്യക്തമായത്. സത്യത്തെയും നീതിയെയും എക്കാലത്തും മൂടിവെയ്ക്കാനാവില്ല. നീതി സംരക്ഷിക്കാനുള്ള നീക്കത്തില്‍ എന്തുവിലകൊടുത്തും ഞാന്‍ ഉറച്ചുനില്‍ക്കും. കള്ളക്കഥകള്‍ മെനഞ്ഞും പോലിസിനെ ഉപയോഗിച്ചും കാരിരുമ്പഴിയ്ക്കുള്ളില്‍ അടച്ചതുകൊണ്ടൊന്നും സത്യം സത്യമല്ലാതാകില്ല.

English summary
Muslim league and industrial minister afraid me, Says KA Rauf, while reaction about police action against him in Malappuram INL Meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X